ആലപ്പുഴ: തോട്ടപ്പള്ളിയിലെ കരിമണൽ ഖനനത്തെച്ചൊല്ലി ആലപ്പുഴയിൽ സി.പി.ഐ–സി.പി.എം പോര് രൂക്ഷമാകുന്നു. സി.പി.ഐ ആർക്കും കൊട്ടാവുന്ന ചെണ്ടയല്ലെന്ന് എച്ച്. സലാം എം.എൽ.എയ്‌ക്ക് മറുപടിയായി ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് പറഞ്ഞു. കമ്പനികൾക്കു വേണ്ടിയുള്ള ജോലിയാണ് സലാം ചെയ്യുന്നതെന്നും സി.പി.ഐയെ അപമാനിക്കാൻ ശ്രമം നടക്കുന്നുവെന്നും ആഞ്ചലോസ് പറഞ്ഞു. വിഷടം സി.പി.എം-സി.പി.ഐ തർക്കമാക്കാൻ സലാം ശ്രമിക്കുന്നുവെന്നും ആഞ്ചലോസ് കൂട്ടിച്ചേർത്തു.
തോട്ടപ്പള്ളിയിലെ ഖനനം നിർത്തിയാൽ പകുതി പ്രശ്നം തീരും. നേരത്തേ മുതൽ ഖനനത്തെ സി.പി.ഐ എതിർക്കുന്നതാണ്. ഖനനം മന്ത്രിസഭാ തീരുമാനമെന്ന് സലാം പറയുന്നത് തെറ്റാണ്. ഓരോ പാർട്ടിക്കും വ്യത്യസ്ത നിലപാട് ഉണ്ടാകും. തടയാൻ പോയ സലാമിന് ഔന്നത്യമുണ്ടോ എന്ന് ചിന്തിച്ചാൽ മതി. ഇരട്ടത്താപ്പ് തുറന്നു കാണിക്കുന്നത് തുടരും’ കഴിഞ്ഞ ദിവസം സലാമിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് അടക്കം എത്തി മണല്‍ ഖനനം തടഞ്ഞത് ചൂണ്ടിക്കാട്ടി ആഞ്ചലോസ് വ്യക്തമാക്കി.
Post Your Comments