ടാറ്റ കൺസൾട്ടൻസി സർവീസിന്റെ (ടിസിഎസ്) ജൂൺ പാദത്തിലെ അറ്റാദായത്തിൽ വൻ വർദ്ധനവ്. 9,478 കോടി രൂപയുടെ അറ്റാദായമാണ് ജൂൺ പാദത്തിൽ രേഖപ്പെടുത്തിയത്. മുൻ വർഷം ഇതേ കാലയളവിൽ 9,031 കോടി രൂപയായിരുന്നു അറ്റാദായം.
പുതിയ കണക്കുകൾ പ്രകാരം, ജൂൺ 31 വരെ ടിസിഎസിലെ ആകെ ജീവനക്കാരുടെ എണ്ണം 6,06,331 ആണ്. കൂടാതെ, ജൂൺ പാദത്തിൽ മാത്രം 14,136 ജീവനക്കാരെ കമ്പനി നിയമിച്ചിട്ടുണ്ട്. നിക്ഷേപകർക്ക് ഓരോ ഇക്വിറ്റി ഷെയറിനും 8 രൂപ ഇടക്കാല ലാഭവിഹിതമായി കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
Also Read: സി.പി.ഐ ആർക്കും കൊട്ടാവുന്ന ചെണ്ടയല്ല: എച്ച്. സലാമിനെതിരെ ആഞ്ചലോസ്
ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ കമ്പനിയുടെ വരുമാനം 52,758 കോടി രൂപയാണ്. വരുമാനത്തിൽ 16.2 ശതമാനമാണ് വളർച്ച. മുൻ വർഷം ഇത് 45,411 കോടി രൂപയായിരുന്നു.
Post Your Comments