Latest NewsNewsIndiaBusiness

ഇന്ത്യൻ സ്റ്റാർട്ടപ്പുകളിലേക്ക് ജൂൺ പാദത്തിൽ എത്തിയത് 690 കോടി ഡോളർ, 33 ശതമാനം ഇടിവ്

അപ്ഗ്രാഡിന് 22.5 കോടി ഡോളറിന്റെ നിക്ഷേപമാണ് ലഭിച്ചത്

ഇന്ത്യൻ സ്റ്റാർട്ടപ്പുകളിലേക്കുളള നിക്ഷേപം കുത്തനെ ഇടിഞ്ഞു. ഈ വർഷം ഏപ്രിൽ- ജൂൺ മാസത്തിൽ എത്തിയത് 690 കോടി ഡോളറിന്റെ നിക്ഷേപം മാത്രമാണ്. ട്രാക്സൻ റിപ്പോർട്ടുകൾ പ്രകാരം, ജനുവരി- മാർച്ച് പാദത്തേക്കാൾ 33 ശതമാനം കുറവാണ് ജൂൺ പാദത്തിൽ രേഖപ്പെടുത്തിയത്. 2021 മാർച്ച് പാദത്തിൽ ഇത് 1,010 കോടി ഡോളർ ആയിരുന്നു.

പ്രമുഖ ഇന്ത്യൻ സ്റ്റാർട്ടപ്പുകളിൽ ഒന്നായ വേഴ്സിന് 80.5 കോടി ഡോളറിന്റെ നിക്ഷേപമാണ് ലഭിച്ചത്. ഏറ്റവും ഉയർന്ന നിക്ഷേപം നേടിയ സ്റ്റാർട്ടപ്പ് കൂടിയാണ് വേഴ്സ്. ഡൽഹിവെറി, ഉഡാൻ, ഷെയർചാറ്റ് എന്നീ സ്റ്റാർട്ടപ്പുകൾക്ക് യഥാക്രമം 30.4 കോടി ഡോളർ, 27.5 കോടി ഡോളർ, 25.5 കോടി ഡോളർ നിക്ഷേപം ലഭിച്ചിട്ടുണ്ട്. അപ്ഗ്രാഡിന് 22.5 കോടി ഡോളറിന്റെ നിക്ഷേപമാണ് ലഭിച്ചത്.

Also Read: കെ.എസ്.ആർ.ടി.സിക്ക് പിന്നാലെ കെ.എസ്‌.ഇ.ബിയും: ധനവകുപ്പ് പണം നല്‍കിയില്ലെങ്കില്‍ പെന്‍ഷന്‍ മുടങ്ങും

ഇന്റർനെറ്റ് മീഡിയ, സോഷ്യൽ പ്ലാറ്റ്ഫോം, പേയ്മെന്റ്സ്, ഇ-കൊമേഴ്സ് എന്നീ വിഭാഗങ്ങളിലെ സ്റ്റാർട്ടപ്പുകൾക്ക് കൂടുതൽ നിക്ഷേപം നേടാൻ കഴിഞ്ഞിട്ടുണ്ട്. അതേസമയം, ആഗോള സമ്പദ് വ്യവസ്ഥയിൽ നിലനിൽക്കുന്ന പ്രതിസന്ധികൾ, മൂലധന വിപണിയിലെ മാറ്റങ്ങൾ എന്നിവ സ്റ്റാർട്ടപ്പ് ഫണ്ടിംഗിന്റെ തോത് കുറയാൻ കാരണമായെന്നാണ് വിലയിരുത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button