രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഇന്ത്യൻ വ്യോമസേനയുമായുള്ള ധാരണാപത്രം പുതുക്കി. ഡിഫൻസ് സാലറി പാക്കേജിനുളള (ഡിഎസ്പി) ധാരണാപത്രമാണ് പുതുക്കിയത്. രാജ്യത്തെ വ്യോമസേന ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബങ്ങൾക്കും വിമുക്ത ഭടന്മാർക്കും പ്രത്യേക ആനുകൂല്യങ്ങൾ ഉറപ്പാക്കുന്നതാണ് ഡിഫൻസ് സാലറി പാക്കേജ്.
ഡിഎസ്പി പദ്ധതി മുഖാന്തരം നിരവധി ആനുകൂല്യങ്ങളാണ് വ്യോമസേന ഉദ്യോഗസ്ഥർക്ക് ലഭിക്കുക. മെച്ചപ്പെടുത്തിയ കോംപ്ലിമെന്ററി പേഴ്സണൽ ആക്സിഡന്റ് ഇൻഷുറൻസ് പരിരക്ഷ, പൂർണമോ ഭാഗികമോ ആയ വൈകല്യ പരിരക്ഷ, ഡ്യൂട്ടിക്കിടയിൽ മരണം സംഭവിച്ചാലുള്ള അധിക പരിരക്ഷ എന്നിവയാണ് ഈ പദ്ധതിയിലൂടെ ലഭിക്കുക.
Also Read: ആബെയുടെ കൊലപാതകത്തില്‍ രാജ്യം ഇന്ന് ദുഃഖമാചരിക്കും
വിരമിച്ച ഉദ്യോഗസ്ഥർക്ക് ഡിഎസ്പി പാക്കേജിലൂടെ കോംപ്ലിമെന്ററി വ്യക്തിഗത അപകട ഇൻഷുറൻസിനും അർഹത ഉണ്ടാകും. കൂടാതെ, ആഡ്ഓൺ പരിരക്ഷയും ഉറപ്പു നൽകുന്നുണ്ട്. സേനാംഗങ്ങൾ മരണപ്പെട്ടാൽ കുട്ടികളുടെ വിദ്യാഭ്യാസത്തിനും പെൺകുട്ടികളുടെ വിവാഹത്തിനുമാണ് ആഡ്ഓൺ പരിരക്ഷ നൽകുക.
Post Your Comments