ന്യൂഡൽഹി: രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന ‘കാളി’ പോസ്റ്റർ തർക്കത്തിനിടയിൽ, ചലച്ചിത്ര നിർമ്മാതാവ് ലീന മണിമേഖല കാളി ദേവിയെ പുരുഷാധിപത്യത്തിനെതിരെ തുപ്പുന്ന ഒരു സ്വതന്ത്ര ചെയ്തന്യമാണെന്ന് വിശേഷിപ്പിച്ചത് മറ്റൊരു കോളിളക്കത്തിന് കാരണമായി. കാളി ഹിന്ദുത്വത്തെ തകർക്കുന്നുവെന്ന് ലീന ഒരു മൈക്രോ ബ്ലോഗിംഗ് സൈറ്റിൽ എഴുതി. ഇതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.
‘എന്റെ കാളി വിചിത്രമാണ്. അവൾ ഒരു സ്വതന്ത്ര ആത്മാവാണ്. അവൾ പുരുഷാധിപത്യത്തിന് മേൽ തുപ്പുന്നു. അവൾ ഹിന്ദുത്വത്തെ തകർക്കുന്നു. അവൾ മുതലാളിത്തത്തെ നശിപ്പിക്കുന്നു, അവൾ എല്ലാവരേയും തന്റെ ആയിരം കൈകളാൽ ആശ്ലേഷിക്കുന്നു’, ലീന മണിമേഖല ട്വീറ്റ് ചെയ്തു.
മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ‘കാളി’ എന്ന ഡോക്യുമെന്ററി ചിത്രത്തിനും അതിന്റെ സംവിധായികയായ മണിമേഖലയ്‌ക്കുമെതിരെ ജൂലൈ 7 ന് ഡൽഹി പോലീസ് കേസെടുത്തിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 153 എ (ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തൽ), 295 എ (മതവികാരങ്ങളെ പ്രകോപിപ്പിക്കുന്നത്) എന്നിവ പ്രകാരമാണ് ഡൽഹി പോലീസിന്റെ സൈബർ ക്രൈം യൂണിറ്റ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.
കാളി പോസ്റ്റർ വിവാദമായതോടെ, ടൊറന്റോയിലെ ആഗാ ഖാൻ മ്യൂസിയത്തിൽ ‘അണ്ടർ ദ ടെന്റ്’ പദ്ധതിയുടെ ഭാഗമായി പ്രദർശിപ്പിച്ചിരിക്കുന്ന ഹിന്ദു ദൈവങ്ങളുടെ അനാദരവുള്ള ചിത്രീകരണം പിൻവലിക്കണമെന്ന് ഇന്ത്യൻ ഹൈക്കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി കാനഡ മ്യൂസിയം ഇന്ത്യയോട് മാപ്പ് പറയുകയും ചിത്രം പിൻവലിക്കുകയും ചെയ്തു. രാജ്യത്തുടനീളം വലിയ പ്രതിഷേധമുയർന്നതിന് പിന്നാലെയാണ് ചിത്രം നീക്കം ചെയ്തത്.
Post Your Comments