ധനകാര്യ രംഗത്ത് പുതിയ മാറ്റങ്ങളുമായി കൊശമറ്റം ഫിനാൻസ്. വിപണിയിൽ കടപ്പത്രങ്ങൾ പുറത്തിറക്കാനാണ് കൊശമറ്റം ഫിനാൻസ് പദ്ധതിയിടുന്നത്. റിപ്പോർട്ടുകൾ പ്രകാരം, 350 കോടി രൂപയുടെ കടപ്പത്രങ്ങളാണ് വിപണിയിൽ എത്തിക്കുക. പ്രമുഖ ബാങ്ക് ഇതര ധനസ്ഥാപനങ്ങളിൽ ഒന്നാണ് കൊശമറ്റം ഫിനാൻസ്.
1,000 രൂപ മുഖവിലയുള്ള കടപ്പത്രങ്ങളാണ് പ്രധാനമായും പുറത്തിറക്കുന്നത്. ഇതിൽ വിവിധ കാലാവധികളിലായുള്ള 8 പദ്ധതികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ഈ പദ്ധതികളിൽ നിന്നും തിരഞ്ഞെടുക്കാവുന്ന കടപ്പത്രങ്ങൾക്ക് മികച്ച പലിശ നിരക്കും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ബിഎസ്ഇ യിലാണ് കടപ്പത്രങ്ങൾ ലിസ്റ്റ് ചെയ്യുന്നത്.
Also Read: കനക ദുർഗയുടെ ഭർത്താവിനെതിരായ പീഡന ആരോപണം: ട്രോളുകൾ വന്നതോടെ പോസ്റ്റ് മുക്കി ബിന്ദു അമ്മിണി
‘കടപ്പത്ര വിതരണത്തിലൂടെ ലഭിക്കുന്ന തുക കമ്പനിയുടെ വായ്പ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കും’, കൊശമറ്റം ഫിനാൻസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മാത്യു.കെ.ചെറിയാൻ പറഞ്ഞു.
Post Your Comments