തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകളില്‍ മാറ്റം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള 11 ജില്ലകളില്‍ വീണ്ടും ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും,8 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട്, കണ്ണൂര്‍,കാസര്‍ഗോഡ്
ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്.
Read Also: കൊൽക്കത്ത- ദിയോഘർ വിമാന സർവീസുകൾ ഉടൻ ആരംഭിക്കാൻ ഒരുങ്ങി ഇൻഡിഗോ
ഉച്ചയ്ക്ക് ശേഷം മഴ ശക്തമാകാനാണ് സാദ്ധ്യത. വടക്കന്‍ കേരളത്തില്‍ കൂടുതല്‍ മഴയ്ക്ക് സാദ്ധ്യതയുണ്ട്. ഒഡീഷയ്ക്ക് മുകളിലായി രൂപപ്പെട്ട ന്യൂനമര്‍ദ്ദവും മഹാരാഷ്ട്രാ തീരം മുതല്‍ കര്‍ണാടക തീരം വരെ നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദപാത്തിയുമാണ് കാലവര്‍ഷക്കാറ്റുകള്‍ കനക്കാന്‍ കാരണം. രൂക്ഷമായ കടലാക്രമണ സാദ്ധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഒഡീഷയ്ക്ക് മുകളില്‍ വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെട്ടതായാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് വ്യക്തമാക്കിയിരിക്കുന്നത്. സീസണിലെ മൂന്നാമത്തെയും കഴിഞ്ഞ 5 ദിവസത്തിനിടയിലെ രണ്ടാമത്തെയും ന്യൂനമര്‍ദ്ദമാണ് ഇപ്പോള്‍ രൂപപ്പെട്ടിരിക്കുന്നത്. വരും ദിവസങ്ങളിലും കേരളത്തില്‍ മഴ ശക്തമാകാനാണ് സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Post Your Comments