കാലിഫോർണിയ: ട്വിറ്റർ വാങ്ങാനുള്ള പദ്ധതി ഉപേക്ഷിച്ച് ഇലോൺ മസ്ക്. കരാർ വ്യവസ്ഥകൾ ലംഘിച്ചതിനാലാണ് പദ്ധതി ഉപേക്ഷിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. വ്യാജ അക്കൗണ്ടുകളെ കുറിച്ച് ആവശ്യപ്പെട്ട രേഖകൾ നൽകാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം എടുത്തതെന്ന് മസ്കിന്റെ അഭിഭാഷകൻ മൈക്ക് റിംഗ്ലർ അറിയിച്ചു.
ട്വിറ്റർ ഏറ്റെടുക്കുന്നതിനു മുൻപ് വ്യാജ അക്കൗണ്ടുകളെ കുറിച്ചുള്ള വിവരങ്ങൾ കൈമാറാൻ കമ്പനിയോട് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. വിവരങ്ങൾ കൈമാറിയില്ലെങ്കിൽ ഈ തീരുമാനത്തിൽ നിന്ന് പിൻമാറുമെന്ന മുന്നറിയിപ്പും മസ്ക് നൽകിയിട്ടുണ്ട്. എന്നാൽ, മസ്കിന്റെ ആവശ്യങ്ങൾ കമ്പനി പരിഗണിക്കാത്ത സാഹചര്യത്തിലാണ് അദ്ദേഹം പദ്ധതി ഉപേക്ഷിച്ചത്.
ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനും ടെസ്ല, സ്പേസ്എക്സ് എന്നി കമ്പനികളുടെ സ്ഥാപകനുമാണ് മസ്ക്. ട്വിറ്ററിന്റെ 9.2 ഓഹരികൾ അദ്ദേഹം സ്വന്തമാക്കിയിരുന്നു. അതിനുശേഷമാണ് ട്വിറ്റർ ഏറ്റെടുക്കാൻ തയ്യാറാണെന്ന് മസ്ക് അറിയിക്കുന്നത്. മസ്കിന്റെ ഈ തീരുമാനത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ട്വിറ്റർ അറിയിച്ചു.
Post Your Comments