ന്യൂഡല്‍ഹി: രാജ്യത്ത് പ്രകൃതിദത്ത കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി കോണ്‍ക്ലേവ് നടത്തുന്നു. ഗുജറാത്തില്‍ നടക്കുന്ന കോണ്‍ക്ലേവില്‍ ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. ഗുജറാത്തിലെ സൂറത്തില്‍ നടക്കുന്ന പരിപാടിയില്‍ ഓണ്‍ലൈനായാകും പ്രധാനമന്ത്രി പങ്കെടുക്കുക എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവവ്രതന്ദും മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും കോണ്‍ക്ലേവില്‍ പങ്കെടുക്കും. ആയിരത്തോളം കര്‍ഷകര്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
Read Also: ഒഡീഷയ്ക്ക് മുകളില്‍ വീണ്ടും ന്യൂനമര്‍ദ്ദം : കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാദ്ധ്യത
കര്‍ഷക സംഘങ്ങള്‍, ജനപ്രതിനിധികള്‍, സഹകരണ സ്ഥാപനങ്ങള്‍, അഗ്രികള്‍ച്ചര്‍ കാര്‍ഷിക ഉല്‍പന്ന വിപണന സമിതി( എപിഎംസി) തുടങ്ങിയവ വഴി കര്‍ഷകര്‍ക്ക് ജൈവകൃഷിയിലേക്ക് നീങ്ങാന്‍ അവസരം നല്‍കുന്നു. ഇതിനായി ജില്ലാഭരണകൂടം ആലോചനകള്‍ നടത്തി. ഗ്രാമപഞ്ചായത്തുകള്‍ വഴി 75 വീതം കര്‍ഷകരെ തിരഞ്ഞെടുത്ത് പരിശീലനം നല്‍കി. 90 ക്ലസ്റ്ററുകളിലായി ജില്ലയിലാകെ 41,00 പേര്‍ക്കാണ് പരിശീലനം നല്‍കിയത്.
Post Your Comments