കാസർഗോഡ്: ബ്രേക്ക് നഷ്ടമായ കെഎസ്ആര്‍ടിസി ബസ് പുറകിലേക്ക് ഉരുണ്ട് വന്നുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. കാവുംതല സ്വദേശി ജോസഫ് ആണ് അപകടത്തിൽ മരിച്ചത്.
Read Also : പട്ടിണി മൂലം പച്ച ചക്ക കഴിച്ച് ആറംഗ കുടുംബം: ഒടുവിൽ ആദിവാസി കുടുംബത്തിന് റേഷൻ അനുവദിച്ചു
കാസര്‍ഗോഡ് ചിറ്റാരിക്കല്‍ കാറ്റാംകവലയിലാണ് അപകടം. ബ്രേക്ക് നഷ്ടപ്പെട്ട് പുറകിലേക്ക് ഉരുണ്ട് വന്ന ബസ് ജോസഫിന്റെ ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു. ജോസഫ് തൽക്ഷണം മരിച്ചു.
മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. സംസ്കാരം പിന്നീട് നടക്കും.
Post Your Comments