Latest NewsNewsIndia

ചൈനയുടെ വിമാനം അതിര്‍ത്തികടന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ കൂടുതല്‍ നിയമലംഘന നീക്കങ്ങള്‍ പുറത്തുവിട്ട് സൈന്യം

ചൈനയുടേത് ആസൂത്രണ നീക്കം, മുന്നറിയിപ്പ് നല്‍കാന്‍ ആകാശത്തേയ്ക്ക് കുതിച്ചുയര്‍ന്നത് അമ്പതിലേറെ ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍

ശ്രീനഗര്‍: ചൈനയുടെ വിമാനം ലഡാക് അതിര്‍ത്തി കടന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ, ചൈന നടത്തിയ കൂടുതല്‍ നിയമലംഘന നീക്കങ്ങള്‍ സൈന്യം പുറത്തുവിട്ടു. ചൈന നടത്തിയത് ആസൂത്രിത നിരീക്ഷണമാണെന്നും നിയന്ത്രണരേഖയില്‍ അബദ്ധത്തില്‍ വിമാനം എത്തിയതല്ലെന്നുമാണ് ഇന്ത്യന്‍ സൈന്യം അറിയിക്കുന്നത്. കഴിഞ്ഞ മാസമാണ് സംഭവം നടന്നത്. അതേസമയം, നിയന്ത്രണരേഖയില്‍ ചൈനയ്ക്കെതിരെ അമ്പതിലേറെ വിമാനങ്ങള്‍ അതിവേഗം ആകാശത്തേയ്ക്ക് ഉയര്‍ന്നതോടെ ചൈന അമ്പരന്നുവെന്നാണ് പ്രതിരോധ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

Read Also: കോണ്‍ഗ്രസ് നേതാവ് കാര്‍ത്തി ചിദംബരത്തിന്റെ വീട്ടില്‍ സിബിഐ റെയ്ഡ്

ലഡാക്കിലെ പല മേഖലയിലും ഇനിയും ഇരുരാജ്യങ്ങളും നിയന്ത്രണരേഖയുടെ അതിര് ഏത് എന്നതില്‍ സമന്വയത്തില്‍ എത്തിയിട്ടില്ല എന്നതാണ് ചൈന അവസരമായി എടുക്കുന്നത്. ഒപ്പം വന്‍ സൈനിക സന്നാഹങ്ങളുടെ പരിശീലനം പാഗോംഗ് സോ തടാകക്കരയുടെ മറുവശത്ത് ചൈന പലപ്പോഴും തുടരുകയാണ്. കഴിഞ്ഞ മാസം പരിശീലനം നടത്തിയതിന്റെ വിവരങ്ങളെ ഇന്ത്യ ഗൗരവത്തിലാണ് കാണുന്നത്.

സൈനിക പരിശീലനവും മാര്‍ച്ചും ചൈന നടത്തി. ടാങ്കുകള്‍, കവചിത വാഹനങ്ങള്‍ എന്നിവയ്ക്കൊപ്പം റഷ്യന്‍ നിര്‍മ്മിത എസ്-400 മിസൈല്‍ വിക്ഷേപണികളും, നൂറിലേറെ യുദ്ധവിമാനങ്ങളും ഡ്രോണുകളും ചൈന അണിനിരത്തി. പരിശീലനത്തിന്റെ ഭാഗമായ പ്രദര്‍ശനത്തിന് ലഡാക് അതിര്‍ത്തിയില്‍ ഇവയെല്ലാം ഒരേ ദിവസം ഉപയോഗിച്ചതിന്റെ തെളിവുകളും ഇന്ത്യയ്ക്ക് ലഭിച്ചിട്ടുണ്ട്.

ചൈനീസ് യുദ്ധവിമാനങ്ങള്‍ ആകാശത്ത് അസാധാരണമായി എണ്ണത്തില്‍ കൂടുതല്‍ കണ്ടെത്തിയത് ഇന്ത്യന്‍ റഡാറുകളാണ്. ഇതോടെ, ഇന്ത്യന്‍ വ്യോമസേനയുടെ വിമാനങ്ങള്‍ ആകാശത്തേയ്ക്ക് ഉയരുകയും വിമാനങ്ങളെ വളയുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തതോടെ ചൈനീസ് വിമാനങ്ങള്‍ പിന്മാറുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button