പ്രാഥമിക ഓഹരി വിൽപ്പനയിലേക്ക് പുത്തൻ ചുവടുകളുമായി മിറ്റ്സു കം പ്ലാസ്റ്റ്. ഐപിഒ യിലൂടെ 125 കോടി രൂപ സമാഹരിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഇത് സംബന്ധിച്ച രേഖകൾ മാർക്കറ്റ് റെഗുലേറ്ററായ സെബിക്ക് മുമ്പാകെ സമർപ്പിച്ചു. പ്രമുഖ പാക്കേജിംഗ് സൊലൂഷൻസ് പ്രൊവൈഡറാണ് മിറ്റ്സു കം പ്ലാസ്റ്റ്.
റിപ്പോർട്ടുകൾ പ്രകാരം, കമ്പനിയുടെ ഓഹരികൾ ബിഎസ്ഇയിലും എൻഎസ്ഇയിലും ലിസ്റ്റ് ചെയ്യും. കൂടാതെ, ഐപിഒയിൽ പുതിയ ഓഹരികളുടെ വിൽപ്പനയായിരിക്കും നടക്കുക. ഇങ്ങനെ സമാഹരിക്കുന്ന തുക കടം തിരിച്ചടയ്ക്കാനും, കമ്പനിയുടെ പ്രവർത്തന മൂലധന ആവശ്യങ്ങൾക്കും, പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾക്കും വിനിയോഗിക്കും.
Also Read: കരുത്താർജ്ജിച്ച് റിയൽ എസ്റ്റേറ്റ് മേഖല, നിക്ഷേപത്തിൽ വൻ വർദ്ധനവ്
വ്യവസായ പാക്കേജിംഗിനായി ഉപയോഗിക്കുന്ന പോളിമർ അധിഷ്ഠിത മോൾഡഡ് ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന ബിസിനസിലെ പാക്കേജിംഗ് സൊല്യൂഷനാണ് മിറ്റ്സു കം പ്ലാസ്റ്റ്.
Post Your Comments