ഹൈദരാബാദ്: വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിൽ നിന്നും മാറി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ മാതാവ് വൈഎസ് വിജയമ്മ. പാർട്ടിയുടെ ഹോണററി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് ഇവർ രാജിവെച്ചു. വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്ലീനറി സമ്മേളനത്തിനിടെ ആയിരുന്നു പുതിയ പ്രഖ്യാപനം. മകൾ ഷര്‍മ്മിള സ്ഥാപിച്ച വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടിയുടെ ഭാഗമായി ആയിരിക്കും ഇനി പ്രവർത്തിക്കുക എന്നും വിജയമ്മ പറഞ്ഞു.
ഷര്‍മ്മിള തന്റെ പിതാവിന്റെ ആശയങ്ങളുമായി തെലങ്കാനയില്‍ ഒറ്റയ്‌ക്ക് പോരാട്ടം നടത്തുകയാണ്. അതിനാൽ തനിക്ക് അവളെ പിന്തുണയ്‌ക്കണം. രണ്ട് പാർട്ടികളിലായ് പ്രവർത്തിക്കുക അസാധ്യമായതിനാൽ ഒരു സ്ഥാനത്ത് നിന്നും പിൻമാറുന്നുവെന്നാണ് വൈഎസ് വിജയമ്മ പ്രഖ്യാപിച്ചത്. വൈഎസ്ആര്‍ കോണ്‍ഗ്രസിൽ നിന്ന് പിൻമാറിയെങ്കിലും മകൻ ജഗന്‍ മോഹന്‍ റെഡ്ഡിയോട് അടുപ്പം നിലനിർത്തുമെന്നും വിജയമ്മ പറഞ്ഞു. എന്നാൽ തന്നെയും, രാഷ്‌ട്രീയമായ പിന്തുണ ഷര്‍മ്മിളയുടെ പാര്‍ട്ടിക്കായിരിക്കും നൽകുക എന്നും ഇവർ പറയുന്നു.
തന്റെ സ്ഥാനത്തെ ചൊല്ലി വിവാദമൊന്നും ഉണ്ടാകരുത്. അതിനാൽ കൂടിയാണ് പിൻമാറുന്നതെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം, തെലങ്കാനയിൽ വീണ്ടും പാർട്ടിയെ ശക്തിപ്പെടുത്താനാണ് വിജയമ്മയുടെ ശ്രമം. മകനിലൂടെ ആന്ധ്ര പിടിച്ചെടുത്ത അതെ തന്ത്രത്തിൽ മകളിലൂടെ തെലങ്കാന പിടിക്കാനാണ് വൈഎസ്ആറിന്റെ വിധവയുടെ ശ്രമം. എന്നാൽ കാര്യങ്ങൾ അത്ര എളുപ്പമല്ല എന്നാണു റിപ്പോർട്ടുകൾ.
തെലങ്കാനയിൽ നിന്ന് ആന്ധ്ര രാഷ്ട്രീയത്തെയും രാഷ്ട്രീയക്കാരെയും പടിയിറക്കി വിട്ടാണ് തെലങ്കാന എന്ന പ്രത്യേക രാഷ്ട്രം കെസിആറിന്റെ നേതൃത്വത്തിൽ തെലങ്കാന ജനത രൂപീകരിച്ചത്. സംസ്ഥാനത്തെ വിഭജിച്ച കോൺഗ്രസിനെ ഇപ്പോഴും തെലങ്കാനയിൽ ജനങ്ങൾ പടിക്ക് പുറത്ത് നിർത്തിയിരിക്കുകയാണ്. ഇതിനിടയിലാണ് വൈസ് ആർ കോൺഗ്രസിന്റെ ശ്രമം.
Post Your Comments