
കോഴിക്കോട്: ഗുണ്ടല്‍പ്പേട്ടില്‍ വാഹനാപകടത്തില്‍ പച്ചക്കറി വ്യാപാരി മരിച്ചു. പുതുപ്പാടി ഈങ്ങാപ്പുഴ പൂലോട് സ്വദേശി നെടുവേലില്‍ നവാസ് (38) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ ഗുണ്ടല്‍പേട്ടില്‍ ആണ് അപകടം നടന്നത്. പച്ചക്കറി വ്യാപാരിയായ നവാസ് സഞ്ചരിച്ചിരുന്ന ഗുഡ്സും ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.
Read Also : കടുത്ത ശ്വാസം മുട്ടൽ: കർഷകന്റെ മൂക്കിൽ നിന്നും ഡോക്ടർമാർ നീക്കം ചെയ്തത് ജീവനുള്ള ചെമ്മീൻ
ഈങ്ങാപ്പുഴയില്‍ പച്ചക്കറി വ്യാപാരം നടത്തുകയായിരുന്ന നവാസ് പച്ചക്കറിയെടുക്കാനായ ഗുണ്ടല്‍പ്പേട്ടിലേക്ക് പോകുന്ന വഴിക്കാണ് അപകടത്തില്‍പ്പെട്ടത്. ഗ്യാസ് കയറ്റി വന്ന ലോറിയുമായി ഗുഡ്സ് കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഗുഡ്സ് വാഹനം പൂര്‍ണ്ണമായും തകര്‍ന്നു.
മൃതദേഹം പോസ്റ്റ്മോർട്ടം നടപടികള്‍ പൂർത്തിയാക്കി നാട്ടിലെത്തിച്ച ശേഷം സംസ്കരിക്കും. പിതാവ്: അബ്ദുസമദ് നെടുവേലിൽ, മാതാവ്: നബീസ, ഭാര്യ: സുഹറ, സഹോദരൻ: നജീബ്
Post Your Comments