YouthLatest NewsNewsLife StyleFunny & Weird

ഏകാന്തത അനുഭവിക്കുന്നത് എന്തുകൊണ്ട്? ഈ ഒപ്റ്റിക്കൽ ഇല്ല്യൂഷൻ അതിന്റെ കാരണം വെളിപ്പെടുത്തുന്നു

നമ്മൾ ആദ്യം എന്ത് കാണുന്നു എന്നതനുസരിച്ചാണ് ഒപ്റ്റിക്കൽ മിഥ്യാധാരണകൾ നമ്മുടെ ചിന്താഗതിയെ വിശകലനം ചെയ്യുന്നത്. ഒരു ഒപ്റ്റിക്കൽ മിഥ്യയുടെ ലക്ഷ്യം ഒരാൾ എത്രമാത്രം ബുദ്ധിമാനും നിരീക്ഷകനുമാണെന്ന് കാണിക്കുക എന്നതാണ്. മൂന്ന് ചിത്രങ്ങൾ മറഞ്ഞിരിക്കുന്ന ഒരു ബ്ലാക്ക് & വൈറ്റ് ഒപ്റ്റിക്കൽ മിഥ്യാധാരണ വഴി നമ്മുടെ ഉള്ളിലെ ഏകാന്തതയെ നമുക്ക് വിശകലനം ചെയ്യാൻ സാധിക്കും. ഒരു ഒപ്റ്റിക്കൽ മിഥ്യാധാരണയുടെ എല്ലാ വശങ്ങളും നിരീക്ഷിക്കാൻ ക്ഷമയോടെയിരിക്കേണ്ടത് പ്രധാനമാണ്.

ഒപ്റ്റിക്കൽ മിഥ്യാധാരണകൾക്ക് നമ്മുടെ വ്യക്തിത്വ സവിശേഷതകൾ എന്താണെന്ന് വെളിപ്പെടുത്താൻ കഴിയുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. നിങ്ങൾക്കറിയാമോ? ഇതെല്ലാം നിങ്ങൾ ആദ്യം കാണുന്നതിനെ ആശ്രയിച്ചിരിക്കുന്നു. യുവർടാങ്കോ അവരുടെ പേജിൽ ഒരു ഒപ്റ്റിക്കൽ ഇല്യൂഷൻ ഇമേജ് പങ്കിടുകയും അവരുടെ നിരീക്ഷണത്തെ അടിസ്ഥാനമാക്കി പ്രണയത്തിനും ബന്ധത്തിനുമുള്ള ഒരു വ്യക്തിയുടെ മാനസികാവസ്ഥയെക്കുറിച്ച് എന്താണ് പറയുന്നതെന്ന് വെളിപ്പെടുത്തുകയും ചെയ്തു. എന്തുകൊണ്ടാണ് ഏകാന്തത അനുഭവപ്പെടുന്നതെന്ന് ഈ ചിത്രം നോക്കി അതിൽ നമ്മൾ ആദ്യം കാണുന്ന വസ്തുവിനെ വിശകലനം ചെയ്ത് പറയുന്നു.

ഇനി നിങ്ങൾ ചിത്രത്തിലേക്ക് ശ്രദ്ധയോടെ നോക്കുക, ഏത് ചിത്രമാണ് നിങ്ങളുടെ കണ്ണിൽ വ്യക്തമായി ആദ്യം ശ്രദ്ധയിൽപ്പെടുന്നത്? അത് മനസ്സിൽ പതിപ്പിച്ചുക്കൊണ്ട് ചുവടെയുള്ള വിശകലനങ്ങൾ വിശദമായി വായിക്കുക.

Also Read:പിടിച്ചത് പുലിവാൽ: സജി ചെറിയാനെ ഹെൽമറ്റ് ധരിപ്പിക്കാൻ വന്ന ഷോൺ ജോർജിനെ കുടുക്കി സോഷ്യൽ മീഡിയ

ചന്ദ്രൻ: ചിത്രത്തിൽ നിങ്ങൾ ആദ്യം ചന്ദ്രനെ കണ്ടെങ്കിൽ, ഇതിനർത്ഥം നിങ്ങൾക്ക് എല്ലായ്പ്പോഴും ഏകാന്തത അനുഭവപ്പെടുന്നുവെന്നാണ്. അതിന് കാരണം, മറ്റുള്ളവരോട് തുറന്നു സംസാരിക്കാനുള്ള നിങ്ങളുടെ മടിയാണ്. മറ്റുള്ളവരെ പൂർണമായി വിശ്വസിക്കാൻ നിങ്ങൾക്ക് സാധിക്കാറില്ല. മറ്റുള്ളവരുമായിയുള്ള നിങ്ങളുടെ അകൽച്ച കുറക്കാനും നിങ്ങൾ വിമുഖത കാണിക്കുന്നു. എന്നാൽ, നിങ്ങളുടെ ഈ ഭയത്തെ നിയന്ത്രിക്കാനായില്ലെങ്കിൽ നിങ്ങൾ ആഗ്രഹിക്കുന്ന ബന്ധങ്ങൾ കെട്ടിപ്പടുക്കാൻ ഒരിക്കലും കഴിയില്ല. ആളുകളോട് തുറന്നുപറയാൻ ശ്രമിക്കുക, ജീവിതകാലം മുഴുവൻ നിങ്ങൾ വിലമതിക്കുന്ന ചില മനോഹരമായ ബന്ധങ്ങൾ നിങ്ങൾക്ക് രൂപപ്പെടുത്തി എടുക്കാൻ സാധിക്കും.

തിമിംഗലം: തിമിംഗലത്തെയാണ് നിങ്ങൾ ആദ്യം കണ്ടതെങ്കിൽ, അതിന്റെ അർത്ഥം നിങ്ങൾ പൂർണതയുള്ളവരും സ്വയം തിരഞ്ഞെടുപ്പിൽ സന്തോഷിക്കുന്നവരുമാണ്. നിങ്ങൾ ഏകാന്തത അനുഭവിക്കാനുള്ള കാരണം, നിങ്ങൾ എല്ലായ്‌പ്പോഴും നിങ്ങളെ മാത്രമാണ് ആദ്യം നോക്കുന്നത്. ഇതിനർത്ഥം നിങ്ങൾ ഒരു സ്വാർത്ഥനാണെന്നല്ല. സ്വന്തം ജീവിതത്തെയും ഇഷ്ടങ്ങളെയും സ്വതന്ത്ര്യമായി നോക്കി കാണുന്നഫറാണെന്നാണ്. ജീവിതത്തിൽ നിങ്ങൾക്ക് എന്താണ് വേണ്ടതെന്ന് നിങ്ങൾക്കറിയാമെന്നും അതിൽ കുറവൊന്നും സ്വീകരിക്കാനോ വിട്ടുവീഴ്ച്ചചെയ്യാനോ തയ്യാറല്ലെന്നും അർത്ഥമാക്കുന്നു.

സർഫർ: ഒരു സർഫറെ ആണ് നിങ്ങൾ ചിത്രത്തിൽ ആദ്യം കണ്ടതെങ്കിൽ, അതിനർത്ഥം നിങ്ങൾ ഏകാന്തത അനുഭവിക്കാനുള്ള കാരണം, നിങ്ങൾ പ്രതിബദ്ധതയെ ഭയപ്പെടുന്ന ഒരു സ്വതന്ത്ര ആത്മാവാണ് എന്നതാണ്. ബന്ധങ്ങൾ വിട്ടുവീഴ്ച ചെയ്യുന്നതും ഭയപ്പെടുത്തുന്നതുമാണെന്ന് നിങ്ങൾ വിശ്വസിക്കുന്നു, അവ നിങ്ങളെ തകർക്കുമെന്ന് നിങ്ങൾ കരുതുന്നു. ബന്ധങ്ങൾ സ്ഥാപിക്കുന്നത് മൂലം നിങ്ങൾക്ക് നിങ്ങളുടെ പ്രൈവസി നഷ്ടപ്പെടുമെന്ന് നിങ്ങൾ ആശങ്കാകുലരാണ്. പ്രണയം യാഥാർത്ഥ്യമാകാൻ തുടങ്ങുമ്പോൾ, നിങ്ങൾ പരിഭ്രാന്തരാകുകയും അത് ഉപേക്ഷിക്കുകയും ചെയ്യുന്ന ഒരു പ്രവണതയുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button