Latest NewsInternational

കൗമാരക്കാർക്ക് ജിമ്മിൽ പോകുന്നതിന് വിലക്ക്: മുതിർന്ന പുരുഷന്മാരെ വശീകരിക്കുന്നെന്ന് താലിബാൻ

കാബൂൾ: പുതിയ നിയന്ത്രണവുമായി താലിബാൻ. കൗമാരക്കാരായ ആൺകുട്ടികൾക്ക് ജിമ്മിൽ പോകുന്നതിന് വിലക്കേർപ്പെടുത്തിയിരിക്കുകയാണ് താലിബാൻ ഭരണകൂടം. കൗമാരക്കാരായ ആൺകുട്ടികൾ ജിമ്മിൽ പോയാൽ മുതിർന്ന പുരുഷന്മാരെ അത് ലൈംഗികമായി പ്രകോപിപ്പിക്കുമെന്നും താലിബാൻ പറയുന്നു.

കൗമാരക്കാരായ ആൺകുട്ടികൾ ജിമ്മുകളിൽ മുതിർന്നവർക്കൊപ്പം വ്യായാമം ചെയ്യരുതെന്ന് താലിബാൻ ഉത്തരവിട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ ജിം കേന്ദ്രങ്ങളിൽ താലിബാൻ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. ജിമ്മുകളിൽ വർക്കൗട്ട് ചെയ്യുമ്പോൾ ബോഡി ബിൽഡർമാർ ഇറുകിയ വസ്ത്രം ധരിക്കരുതെന്നാണ് താലിബാന്റെ ഉത്തരവ്. ഇത്തരത്തിൽ വർക്കൗട്ട് ചെയ്യുന്നവർ അയഞ്ഞ വസ്ത്രങ്ങൾ വേണം ധരിക്കാൻ. എന്നാൽ, താലിബാന്റെ നയങ്ങളെ ചോദ്യം ചെയ്ത് ജിം ഉടമകൾ രം​ഗത്ത് വന്നു.

ജിമ്മിൽ പുരുഷന്മാർ മാത്രമാണുള്ളതെന്നും മതപരമായി എതിർക്കാൻ കഴിയുന്ന ഒന്നും ജിമ്മിൽ നടക്കുന്നില്ലെന്നും ഇവർ വ്യക്തമാക്കി. താലിബാന്റെ ഈ നിയന്ത്രണം തെറ്റാണെന്ന് പൊതുവെ അഭിപ്രായം ഉയർന്നു. ജിമ്മിൽ ആൺകുട്ടികളെ വിലക്കിയാൽ അത് കായിക വിനോദ രം​ഗത്തെ പ്രതികൂലമായി ബാധിക്കുമെന്ന് അത്‌ലറ്റുകളും ജിം ഉടമകളും പറയുന്നു. അഫ്​ഗാനിൽ ഏറെ പ്രചാരമുള്ള ഒന്നാണ് ബോഡി ബിൽഡിങ് രം​ഗം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button