തിരുവനന്തപുരം: എ.കെ.ജി സെന്റർ ആക്രമണം നടത്തിയ സംഭവത്തിൽ നാളുകൾ കഴിഞ്ഞിട്ടും പോലീസ് പ്രതികളെ പിടികൂടാത്തതിനെ ന്യായീകരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. ആക്രമണം നടന്നത് രാത്രിയിലായതിനാൽ പ്രതികളെ പിടികൂടാൻ താമസമെടുക്കുമെന്ന് കോടിയേരി വ്യക്തമാക്കി. കൃത്യമായ അന്വേഷണത്തിലൂടെ മാത്രമേ പ്രതികളെ പിടിക്കാൻ സാധിക്കൂവെന്നും, സംഭവത്തിൽ പോലീസ് ഊർജിതമായ അന്വേഷണം നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സജി ചെറിയാന്‍റെ രാജി മാതൃകയാണെന്നും പ്രസംഗത്തിൽ വീഴ്ച സംഭവിച്ചെന്ന് മനസിലാക്കിയാണ് രാജിയെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സജി ചെറിയാന്‍റെ രാജി സന്ദർഭോചിതമാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെ കോടിയേരി വ്യക്തമാക്കി.
പാചകം ചെയ്യുമ്പോൾ ഗ്യാസ് ഉപയോഗം കുറയ്ക്കാൻ ഇതാ ചില കിടിലൻ വഴികൾ
‘സജി ചെറിയാന്‍ രാജി വെച്ചതോടെ പ്രശ്നങ്ങൾ അപ്രസക്തമായി. തെറ്റ് പറ്റിയത് സജി ചെറിയാന്‍ തന്നെ അംഗീകരിച്ചു. ഭരണഘടനാമൂല്യം ഉയർത്തിപ്പിടിക്കുന്ന പാർട്ടിയാണ് സി.പി.എം. ഭരണഘടന തത്വമനുസരിച്ചാണ് പാർട്ടി പ്രവർത്തിക്കുന്നത്. പുതിയ മന്ത്രിയുടെ കാര്യം ഇപ്പോൾ ചർച്ച ചെയ്തിട്ടില്ല. വകുപ്പുകൾ വിഭജിക്കേണ്ടത് മുഖ്യമന്ത്രിയാണ്,’ കോടിയേരി വ്യക്തമാക്കി.
Post Your Comments