ഉദയ്പൂർ: തയ്യൽക്കാരൻ കനയ്യ ലാലിന്റെ കൊലപാതകത്തിന് അജ്മീർ ദർഗയുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട്. കനയ്യ ലാലിന്റെ കൊലയാളികളിലൊരാളെ അജ്മീർ ദർഗയിലെ ഗൗഹർ ചിസ്തി എന്ന ഖാദിം കണ്ടുമുട്ടിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മുൻ ബി.ജെ.പി വക്താവ് നൂപുർ ശർമ്മയെ പ്രവാചകനെ നിന്ദിച്ചെന്നാരോപിച്ച് ശിരഛേദം ചെയ്യാൻ ഗൗഹർ ആഹ്വാനം ചെയ്തിരുന്നതായി മാധ്യമപ്രവർത്തകൻ നിഖിൽ ചൗധരി റിപ്പോർട്ട് ചെയ്തു.
ഉദയ്പൂരിൽ കനയ്യ ലാലിനെ ആക്രമിച്ചതിന് ശേഷം ഇതിന്റെ വീഡിയോ ചെയ്യാൻ ഖാദിം ഗൗഹർ ചിസ്തി റിയാസിനോട് ആവശ്യപ്പെട്ടതായാണ് പുതിയ റിപ്പോർട്ട്. നിലവിൽ ഇയാൾ ഒളിവിലാണ്. പ്രകോപനപരമായ തന്റെ പ്രസംഗത്തിലായിരുന്നു നൂപുറിനെ കൊല്ലണമെന്ന് ഗൗഹർ ആഹ്വാനം ചെയ്തത്. പ്രസംഗം നടത്തിയ ശേഷം, കനയ്യ ലാലിന്റെ കൊലപാതകികളിലൊരാളായ റിയാസ് അട്ടാരിയെ കാണാൻ ഇയാൾ ഉദയ്പൂരിലേക്ക് പോയി. അതേ ദിവസം തന്നെ ഒരു വീഡിയോയിലൂടെ റിയാസും നൂപുറിനെതിരെ ഭീഷണി മുഴക്കിയിരുന്നു.
ഉദയ്പൂരിൽ കനയ്യ ലാലിനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയതിന് ശേഷം പ്രതികൾ ഗൗഹർ ചിസ്തിയെ കാണാൻ അജ്മീറിലേക്ക് പോകുന്നതിനിടെയാണ് അറസ്റ്റിലായത്. ഇന്ത്യ ടിവിയുടെ റിപ്പോർട്ട് പ്രകാരം, അജ്മീർ ദർഗയിലെ അഞ്ജുമാൻ കമ്മിറ്റിയുടെ തലവനായ സർവർ ചിസ്‌തിയുടെ മരുമകനാണ് ഗൗഹർ ചിസ്‌തി.
‘നമ്മുടെ പ്രവാചകനെ ആരെങ്കിലും അപമാനിച്ചാൽ ഞങ്ങൾ അത് സഹിക്കില്ല. ദൈവദൂഷണത്തിന് ഒരേയൊരു ശിക്ഷയേ ഉള്ളൂ, എന്താണത്?’ അദ്ദേഹം ഒരു വലിയ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് ചോദിച്ചു. അദ്ദേഹത്തിന്റെ അനുയായികൾ ഒരേ സ്വരത്തിൽ ഉറക്കെ വിളിച്ച് പറഞ്ഞു, ‘ശിരഛേദം’.
#Sources: On June 17, #GauharChishti came to Udaipur to meet Mohammad Riyaz Attari (#KanhaiyaLal‘s killer) after raised provocative slogans of ‘Sar Tan se Juda’ at #Ajmer Sharif’s gate. On this same day Riyaz made the first ‘Beheading’ threatening video. (1/2)
— Nikhil Choudhary (@NikhilCh_) July 7, 2022
കൊലപാതകിയായ റിയാസ് അട്ടാരി അജ്മീറിലെ സ്ഥിരം സന്ദർശകനായിരുന്നുവെന്ന് വാർത്താ ചാനൽ റിപ്പോർട്ട് ചെയ്തു. നിലവിൽ രാജസ്ഥാൻ തീവ്രവാദ വിരുദ്ധ സേനയുടെ (എടിഎസ്) കസ്റ്റഡിയിലുള്ള കൂട്ടുപ്രതിയായ അൻവർ ഹുസൈനെ അദ്ദേഹം പലപ്പോഴും കാണുമായിരുന്നു. ഇരുവർക്കും ഇടയിൽ ഇടനിലക്കാരനായി ഗൗഹർ പ്രവർത്തിച്ചിരുന്നതായി റിപ്പോർട്ടുണ്ട്.
Post Your Comments