Latest NewsUAENewsInternationalGulf

യുഎഇയിൽ കനത്ത മഴ: ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ. അൽ ഖസ്ന, അൽ ഐൻ ദുബായ് റോഡ്, അൽ ഐൻ ഇന്റർനാഷണൽ എയർപോർട്ട്, അൽ സലാമത്ത് തുടങ്ങിയ സ്ഥലങ്ങളിൽ ശക്തമായ മഴ അനുഭവപ്പെടുന്നുണ്ട്.

Read Also: ബക്രീദ് പ്രമാണിച്ച് വൈദ്യുതി പരിശോധനയുടെ പേരില്‍ തിരിമറി നടത്തിയാല്‍ ഫലം നല്ലതായിരിക്കില്ല: ഷഫീഖുര്‍ റഹ്മാന്‍

മഴയുടെ സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രതാ നിർദ്ദേശം പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അഭ്യർത്ഥിച്ചു. ഡ്രൈവർമാർ വാഹനമോടിക്കുമ്പോൾ ഇൻഫർമേഷൻ ബോർഡുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന വേഗപരിധി പാലിക്കണമെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയവും അബുദാബി പോലീസും നിർദ്ദേശിച്ചു. മഴയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ താപനില കുറയുമെന്നും കാലാവസ്ഥാ വിദഗ്ധർ പ്രവചിക്കുന്നു.

അതേസമയം, ശക്തമായ മഴ തുടർന്നുണ്ടായ വെള്ളക്കെട്ടിന്റെ ചിത്രങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വരും ദിവസങ്ങളിലും രാജ്യത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥ വിദഗ്ധർ പ്രവചിക്കുന്നത്.

Read Also: അനധികൃത കെട്ടിടങ്ങൾക്ക് നമ്പർ നൽകി? അന്വേഷണം ഊർജിതമാക്കി റവന്യു വിഭാഗം, തട്ടിപ്പ് നടന്നത് യുഡിഎഫ് ഭരണസമിതിയുടെ കാലത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button