KeralaLatest NewsNews

‘ഉഷയുടെ യോഗ്യത അളക്കുന്നതിന് മുമ്പ് സ്വന്തം യോഗ്യത ജനങ്ങള്‍ അളന്നാല്‍ മുണ്ട് തലയിലിട്ട് നടക്കേണ്ടി വരും’: പ്രകാശ് ബാബു

കരീമിന് യോഗ്യത അളന്ന ആളെ മാറിപ്പോയി

കോഴിക്കോട് : പി.ടി. ഉഷയെ രാജ്യസഭാംഗമായി പ്രഖ്യാപിച്ചതിനു പിന്നാലെ വിമർശനം ഉന്നയിച്ച എളമരം കരീമിനെതിരെ ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. പ്രകാശ് ബാബു. പി.ടി. ഉഷയുടെ യോഗ്യത അളക്കാന്‍ പോയിട്ട് അടുത്ത് നില്‍ക്കാന്‍ പോലും ഇനി പത്ത് ജന്മം ജനിച്ചാലും എളമരം കരീം യോഗ്യനല്ലെന്നു പ്രകാശ് ബാബു.

കുറിപ്പ് പൂർണ്ണ രൂപം,

കരീമിന് യോഗ്യത അളന്ന ആളെ മാറിപ്പോയി…

പിടി ഉഷ എന്ന ഭാരതത്തിൻ്റെ എക്കാലത്തെയും അഭിമാന കായികതാരം രാജ്യസഭാംഗമാകുന്നതിൻ്റെ യോഗ്യത അളക്കാൻ പോയിട്ട് അടുത്ത് നിൽക്കാൻ പോലും കരീം ഇനി പത്ത് ജന്മം ജനിച്ചാലും യോഗ്യനല്ല. എന്ത് കേട്ടാലും മുന്നിലിരുന്ന് കൈയ്യടിക്കുന്ന ചില മന്ദബുദ്ധികളുണ്ടെന്ന് കരുതി വിമർശിക്കുമ്പോൾ ആളും തരവും നോക്കി വിമർശിക്കണം.

read also: മലയാള സിനിമയിലെ പവർ സ്റ്റാർ ആര്? ബാബു ആന്റണിയുടെ തിരിച്ചുവരവ് ചർച്ചയാകുമ്പോൾ

കേരളീയർക്ക് അറിയാത്ത പ്രത്യേക യോഗ്യതയൊന്നും എളമരം കരീമിനില്ല.പിടി ഉഷ ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തിയ ലോകം അറിയപ്പെടുന്ന കായികതാരമാണ്. താങ്കളെ പോലുള്ളവർ അപമാനമാകുന്നിടത്ത് അവർ ഇന്ത്യക്കാർക്ക് അഭിമാനമാണ്. അവരുടെ പേര് ഉച്ചരിക്കാൻ പോലും താങ്കൾക്ക് യോഗ്യതയില്ല.

പിടി ഉഷയുടെ യോഗ്യത അളക്കുന്നതിന് മുൻപ് സ്വന്തം യോഗ്യതയെങ്ങാനും വേണ്ടവിധത്തിൽ ജനങ്ങൾ അളന്നാൽ നിങ്ങൾ മുണ്ടും തലയിലിട്ട് നടക്കേണ്ടി വരും, വെറുതെ ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കാൻ പ്രേരിപ്പിക്കരുത്. ഒരു കാര്യം ശരിയാണ്, പിടി ഉഷയുടെ ചെരിപ്പും താങ്കളെയും ത്രാസിലിട്ടാൽ താങ്കൾ ഉയർന്നുതന്നെ നിൽക്കും, അതും ഒരുറുമ്പുണ്ടാക്കുന്ന ചലനം പോലുമില്ലാതെ. മാവൂർ ഗ്വാളിയോർ റയോൺസ് കമ്പനി ഉൾപ്പെടെ മൂന്നു നാലു കമ്പനികൾ പൂട്ടിച്ച് ആയിരക്കണക്കിന് തൊഴിലാളികളെ പട്ടിണിക്കിട്ട് ,തഞ്ചവും തരവും നോക്കി നോക്കുകൂലിയും വാങ്ങി നക്കി നക്കി താങ്കൾ ജീവിക്കുമ്പോഴും അതിനിടയിൽ നമുക്കു നഷ്ടപ്പെടാൻ കൈവിലങ്ങുകൾ മാത്രം എന്ന് പാവങ്ങളെ പറഞ്ഞു പറ്റിച്ച് ,അവരുടെ പിൻബലത്തിൽ കോടികൾ സമ്പാദിച്ച് തൊഴിലാളി സഖാവ് വൻമരമാകുമ്പോൾ പിടി ഉഷ ഊണുമുറക്കവുമില്ലാതെ രാജ്യത്തെ 130 കോടി ജനങ്ങളുടെ ആത്മാഭിമാനം വാനോളമുയർത്തി മാതൃരാജ്യത്തെ ലോകരാജ്യങ്ങളുടെ നെറുകയിലെത്തിക്കാനുള്ള പരിശ്രമത്തിലായിരുന്നു. മറ്റുള്ളവരുടെ യോഗ്യത അളക്കുമ്പോൾ ഞാനാരാണ് എന്ന് മിനിമം ചിന്തിക്കാനെങ്കിലും പരിശ്രമിക്കാനുള്ള സമയമാണിതെന്ന് എന്ന് താങ്കളെ ഓർമ്മിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button