Latest NewsKeralaNews

തൊട്ടിലില്‍ ഉറങ്ങാന്‍ കിടത്തിയ കുഞ്ഞിന്റെ മരണത്തില്‍ അന്വേഷണം ആരംഭിച്ച് പൊലീസ്

ഉച്ചയ്ക്ക് തൊട്ടിലില്‍ കുഞ്ഞിനെ ഉറക്കാന്‍ കിടത്തിയെന്നാണ് കുഞ്ഞിന്റെ അമ്മ ബീമ പറയുന്നത്

കൊല്ലം: തൊട്ടിലില്‍ ഉറങ്ങാന്‍ കിടത്തിയ കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് പൊലീസ്. കഴിഞ്ഞ ദിവസമാണ് കൊല്ലം കടയ്ക്കല്‍ സ്വദേശികളായ ബീമ – റിയാസ് ദമ്പതികളുടെ രണ്ടു വയസ്സുള്ള പെണ്‍കുഞ്ഞ് ഫാത്തിമയെ തൊട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Read Also: ഇൻസ്റ്റഗ്രാം മെസഞ്ചർ: ആഗോള വ്യാപകമായി സേവനം തടസപ്പെട്ടതായി പരാതി

പ്രാഥമിക പരിശോധനയില്‍ സംശയിക്കത്തക്ക ഒന്നും കണ്ടെത്തിയില്ലെന്നും അന്വേഷണം തുടങ്ങിയെന്നും കടയ്ക്കല്‍ പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.

ഉച്ചയ്ക്ക് തൊട്ടിലില്‍ കുഞ്ഞിനെ ഉറക്കാന്‍ കിടത്തിയെന്നാണ് കുഞ്ഞിന്റെ അമ്മ ബീമ പറയുന്നത്. പിന്നീട് ഉച്ചയ്ക്ക് ശേഷം കുഞ്ഞിനെ എടുക്കാന്‍ ചെന്നപ്പോള്‍ ജീവനില്ലായിരുന്നു. ഉണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ശരീരം തണുത്തിരിക്കുകയായിരുന്നു എന്നാണ് കുഞ്ഞിന്റെ അമ്മ പറയുന്നത്. വീടിന് അടുത്തുള്ളവരും മറ്റും എത്തിയാണ് പൊലീസിനെ വിവരം അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button