വിപണി കീഴടക്കാൻ Tecno യുടെ പുതിയ സ്മാർട്ട്ഫോണുകൾ ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കും. Tecno Spark 8P ൽ വ്യത്യസ്തങ്ങളായ നിരവധി സവിശേഷതകളാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഈ സ്മാർട്ട്ഫോണുമായി ബന്ധപ്പെട്ട ഫീച്ചറുകൾ ഇതിനോടകം ഓൺലൈനിൽ ചോർന്നിരുന്നു.
ഈ സ്മാർട്ട്ഫോണുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കമ്പനി പുറത്തു വിട്ടിട്ടില്ല. റിപ്പോർട്ടുകൾ പ്രകാരം, 50 മെഗാപിക്സൽ ക്യാമറയാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 8 മെഗാപിക്സലാണ് സെൽഫി ക്യാമറ. കൂടാതെ, ഹീലിയോ ജി85 പ്രോസസറുകളിലാണ് പ്രവർത്തിക്കുക.
Also Read: നെയ്യാർ പുഴയിൽ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെടുത്തു
പ്രധാനമായും 4 ജിബി റാം പ്ലസ് 64 ജിബി ഇന്റേണൽ സ്റ്റോറേജുമുളള വേരിയന്റാണ് പുറത്തിറക്കുന്നത്. ഈ സ്മാർട്ട്ഫോണുകളുടെ വില സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല.
Post Your Comments