കൊച്ചി: എച്ച്ആര്‍ഡിഎസില്‍ നിന്നുള്ള പുറത്താക്കല്‍ സംബന്ധിച്ച് പ്രതികരണവുമായി നയതന്ത്ര സ്വര്‍ണക്കടത്തുക്കേസ് പ്രതി സ്വപ്ന സുരേഷ്. കമ്പനിയില്‍ നിന്നുള്ള പുറത്താക്കല്‍ നേരത്തെ പ്രതീക്ഷിച്ചിരുന്നുവെന്ന് അവര്‍ പറഞ്ഞു. കാര്‍ ഡ്രൈവറെ നേരത്തേ പിന്‍വലിച്ചിരുന്നുവെന്നും അവര്‍ വ്യക്തമാക്കി. സഹായിച്ചിരുന്നവര്‍ പോലും പിന്മാറുകയാണ്. എച്ച്ആര്‍ഡിഎസ് നല്കിയ വീടും മാറേണ്ടിവരുമെന്നും സ്വപ്ന പ്രതികരിച്ചു.
Read Also: കാമുകിക്ക് മറ്റൊരു കാമുകനെന്ന് സംശയം: വെല്ലൂരിൽ യുവതിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം
സ്വപ്നയുടെ നിയമനം റദ്ദു ചെയ്യുകയാണെന്നും ജോലിയില്‍ നിന്നും ഒഴിവാക്കുകയാണെന്നും എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജികൃഷ്ണന് അറിയിച്ചിരുന്നു. സ്വപ്ന സുരേഷിന് എച്ച്ആര്‍ഡിഎസ് ചെല്ലുംചെലവും കൊടുത്ത് സംരക്ഷിക്കുകയാണെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ ആരോപണത്തെ പരാതിയായി പരിഗണിച്ചാണ് നടപടി.
എച്ച്ആര്‍ഡിഎസില്‍ വനിതാ ശാക്തീകരണം സിഎസ്ആര്‍ വിഭാഗം ഡയറക്ടറായിരുന്നു സ്വപ്ന. ഒരാഴ്ച മുന്‍പ് പാലക്കാട്ടെ ഫ്ളാറ്റ് ഒഴിവാക്കി സ്വപ്ന കൊച്ചിയിലേക്ക് മാറിയിരുന്നു.
Post Your Comments