Latest NewsIndia

വിദ്യാര്‍ത്ഥിനികളെ തന്റെ വസതിയിലേക്ക് പാര്‍ട്ടിക്കായി വിളിച്ച് ലഹരി നൽകി പീഡനം: മജിസ്‌ട്രേറ്റ് അറസ്റ്റിൽ

റാഞ്ചി: ഐഐടി വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ഖുന്തി സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് അറസ്റ്റിൽ. ജാര്‍ഖണ്ഡിലെ ഖുന്തി എസ്ഡിഎം (സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ്)  സയ്യിദ് റിയാസ് അഹ്മദിനെ ചൊവ്വാഴ്ച വൈകുന്നേരം അറസ്റ്റ് ചെയ്ത് ജയിലിലേക്ക് അയച്ചു. നേരത്തെ ഇയാളെ ഖുന്തി ജില്ലാ കോടതിയില്‍ ഹാജരാക്കിയിരുന്നു. ജയിലില്‍ പോയ ശേഷം, സര്‍ക്കാര്‍ ചട്ടങ്ങള്‍ അനുസരിച്ച്, സസ്‌പെന്‍ഷനിലാകുമെന്നാണ് ലഭ്യമായ വിവരം.

എസ്ഡിഎം വിദ്യാര്‍ത്ഥിനികളെ തന്റെ വസതിയിലേക്ക് പാര്‍ട്ടിക്കായി വിളിച്ചുവരുത്തിയെന്നാണ് ആരോപണം. അവിടെ മദ്യം വിളമ്പിയിരുന്നു. ഇരയായ യുവതിയോട് സംസാരിക്കുകയും അസഭ്യം പറയുകയും ചെയ്‌തെന്നാണ് എസ്ഡിഎമിനെതിരെയുള്ള കുറ്റം. പെണ്‍കുട്ടിയെ ചുംബിക്കാനും ശ്രമിച്ചുവെന്നും ഇതോടെ പെണ്‍കുട്ടി സുഹൃത്തുക്കളോടൊപ്പം പോയെന്നുമാണ് പരാതി.

ലൈംഗിക പീഡനം, സ്ത്രീയുടെ മാന്യതയെ അപമാനിക്കാന്‍ ഉദ്ദേശിച്ചുള്ള സംസാരം, എന്നിവ പ്രകാരം ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള ഐഐടി വിദ്യാര്‍ത്ഥിനി, ഖുന്തി വനിതാ പൊലീസ് സ്റ്റേഷനില്‍ എസ്ഡിഎമിനെതിരെ പരാതി കൊടുത്തിരുന്നു. ചൊവ്വാഴ്ച, സെക്ഷന്‍ 164 പ്രകാരം വിദ്യാര്‍ത്ഥിനിയുടെ മൊഴി കോടതിയില്‍ രേഖപ്പെടുത്തി. ജൂലൈ രണ്ടിനാണ് സംഭവം നടന്നതെന്ന് പറയുന്നു.

20 ഐഐടി വിദ്യാര്‍ത്ഥികളുടെ ഒരു സംഘം അകാഡമിക് ടൂറിനും ഇന്റേണ്‍ഷിപ്പിനുമായി ഖുന്തിയില്‍ എത്തിയിരുന്നു. 2019 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ റിയാസ് അഹ്മദ് മഹാരാഷ്ട്രയിലെ നാഗ്പൂര്‍ സ്വദേശിയാണ്. അദ്ദേഹത്തിന്റെ ഭാര്യയും ഐഎഎസ് ഉദ്യോഗസ്ഥയാണ്, ഛത്തീസ്ഗഡില്‍ എസ്ഡിഎം ആയി നിയമിക്കപ്പെട്ടിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button