വെഞ്ഞാറമൂട്: കുഴഞ്ഞ് വീണതിനെ തുടർന്ന്, ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. കണ്ണങ്കോട് ആര്‍എം മന്‍സിലില്‍ അബ്ദുൾ റഹിമിന്റെയും ലൈലാബീവിയുടെയും മകള്‍ ബിസ്മിത(15)ആണ് മരിച്ചത്.
കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. മാതാവിനൊപ്പം വീട്ടില്‍ നിന്നും നടന്നു വെഞ്ഞാറമൂട്ടിലേക്ക് പോകുന്നതിനിടെ വഴിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. മൃതദേഹം മോര്‍ച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Read Also : 35കാരന്റെ വധുവായി നാലാം വിവാഹം നടത്തി തട്ടിപ്പ്: 54 കാരി ചെന്നൈയിൽ കുടുങ്ങി
പൊലീസ് നടപടികള്‍ക്ക് ശേഷം ഇന്ന് ഉച്ചയോടെ മൃതദേഹം സംസ്കരിക്കും. പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷ നൽകി കാത്തിരിക്കുകയായിരുന്നു ബിസ്മിത. സഹോദരൻ: മുഹമ്മദ് ഇര്ഫാന്.
Post Your Comments