KeralaLatest NewsNews

സാമൂഹ്യ മാധ്യമത്തിലൂടെ അധിക്ഷേപം: സൂരജ് പാലാക്കാരന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

 

 

കൊച്ചി: സാമൂഹ്യ മാധ്യമത്തിലൂടെ പെൺകുട്ടിയെ അധിക്ഷേപിച്ച കേസിൽ യുട്യൂബർ സൂരജ് പാലാക്കാരന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ചാണ് മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത്.

കഴിഞ്ഞ തവണ അറസ്റ്റ് തടയണമെന്ന സൂരജ് പാലാക്കാരന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ജാമ്യാപേക്ഷയിൽ എതിർപ്പറിയിക്കാൻ സമയം നൽകിയ കോടതി, ഇരയായ യുവതിയെ സ്വമേധയാ കക്ഷി ചേർത്തിരുന്നു.

ക്രൈം നന്ദകുമാറിനെതിരെ പരാതി നൽകിയ അടിമാലി സ്വദേശിനിയെക്കുറിച്ച് മോശമായി വീഡിയോ ചിത്രീകരിച്ചതാണ് കേസ്. യുവതി നൽകിയ പരാതിയിൽ എറണാകുളം സൗത്ത് പോലീസാണ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button