KeralaLatest NewsNews

യുവനടി എന്നല്ല, നടി റോഷ്ന ആൻറോയി എന്നു തന്നെ പറയണം: സൂരജ് പാലാക്കാരന്റെ അറസ്റ്റില്‍ നടിയുടെ പ്രതികരണം

തന്റെ നാവ് എവിടെയും ഒട്ടിയിട്ടില്ല. മറുപടി കൊടുക്കാൻ അറിയാഞ്ഞിട്ടുമല്ല

യൂട്യൂബ് ചാനലിലൂടെ തന്നെ അധിക്ഷേപിച്ച വ്ലോഗർ സൂരജ് പാലാക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ പ്രതികരണവുമായി നടി റോഷ്ന ആൻറോയി. യുവനടിയുടെ പരാതിയില്‍ നടപടിയെടുത്ത് എന്ന് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നതിന് പകരം തന്റെ പേര് പരാമർശിക്കുക തന്നെ വേണമെന്ന് റോഷ്ന ആൻ റോയി സോഷ്യൽ മീഡിയയിൽ കുറിച്ചു.

തന്റെ കുടുംബത്തെയോ തന്നെയോ വേദനിപ്പിക്കുന്നത് സഹിക്കാൻ കഴിയില്ല. അത് കൊണ്ട് തന്നെയാണ് ഇറങ്ങിയിരിക്കുന്നതെന്ന് റോഷ്ന പറയുന്നു. തന്റെ നാവ് എവിടെയും ഒട്ടിയിട്ടില്ല. മറുപടി കൊടുക്കാൻ അറിയാഞ്ഞിട്ടുമല്ല. പക്ഷേ ഇതാണ് ശരിയായ രീതി … എന്തിനാണ് പിന്നെ നിയമ വ്യവസ്ഥകള്‍- റോഷ്ന വ്യക്തമാക്കുന്നു.

റോഷ്നയുടെ കുറിപ്പ്

യുവ നടി എന്നൊക്കെ പറയുന്നതെന്തിന് ????
മാധ്യമ ധർമ്മം. കൃത്യമായി വിനിയോഗിക്കണം …
എന്തായാലും നിങ്ങള്‍ ഫെയിം കൂട്ടി ചേർത്തത് പോലെ ” നടി റോഷ്ന ആൻറോയിയുടെ പരാതിയില്‍ സൂർജ് പാലാക്കാരൻ അറസ്റ്റില്‍ ” അങ്ങനെ വേണം കൊടുക്കാൻ !!!!!
എന്റെ പേരിനോടൊപ്പം ” നടി ” എന്ന് കൂട്ടിച്ചേർക്കുന്നതിനോട് യാതൊരു താല്പര്യവും എനിക്കില്ല …. നടിയെന്ന് കൂട്ടിച്ചേർക്കുന്നതിലൂടെ എനിക്ക് കിട്ടിയ പ്രഹരങ്ങള്‍ കുറച്ചൊന്നുമല്ല ..

ഞാൻ കണ്ണടച്ചു…നേരം ഇരുട്ടി വെളുക്കുമ്ബോള്‍ “നടി_…___… ഇവളേത് ?? ഇവളുടെ … ” സർവത്ര തെറി അഭിഷേകം …! 5 -6 കൊല്ലം സിനിമയില്‍ എന്തെങ്കിലുമൊക്കെ ചെയ്തു അതിന്റെ വരുമാനം കൊണ്ട് ജീവിച്ചതുകൊണ്ട് മാത്രമാണ് സിനി ആർട്ടിസ്റ്റ എന്ന് ലേബല്‍ കൊടുത്തിരിക്കുന്നത് …

എന്റെ ആഗ്രഹങ്ങള്‍ എന്റെ പാഷൻ നിങ്ങള്‍ക്ക് കൈയിലിട്ടു പന്താടാൻ ഉള്ളതല്ല ..
സ്ത്രീകള്‍ക്ക് വലിയ പരിഗണന എന്ന് പറച്ചില്‍ മാത്രമേ ഉള്ളൂ …
നമ്മളൊക്കെ പബ്ലിക് പ്രോപ്പർട്ടികള്‍ ആണോ .. ???
എന്റെ കുടുംബത്തെയോ എന്നെയോ വേദനിപ്പിക്കുന്നത് സഹിക്കാൻകഴിയുന്നില്ല …
അത് കൊണ്ട് തന്നെയാണ് ഞാൻ ഇറങ്ങിയിരിക്കുന്നത് …
ഇതൊക്കെ കേട്ട് മിണ്ടാതിരിക്കാൻ എന്റെ നട്ടെല്ല് റബ്ബർ അല്ലെന്ന് എല്ലാവരും ഒന്ന് മനസ്സിലാക്കുന്നത് നന്നായിരിക്കും … എന്റെ നാവ് എവിടെയും ഒട്ടിയിട്ടില്ല …. മറുപടി കൊടുക്കാൻ അറിയാഞ്ഞിട്ടുമല്ല … പക്ഷേ ഇതാണ് ശരിയായ രീതി … എന്തിനാണ് പിന്നെ നിയമ വ്യവസ്ഥകള്‍ ??!!

ഡ്രെെവർ യദുവിനെതിനെതിരേ ഫെയ്സ്ബുക്കില്‍ ചെയ്ത ഒരു കണ്ടന്റിനു വേണ്ടി. രാഷ്ട്രീയ പരാമർശങ്ങള്‍ നടത്തി ഞാൻ മോശക്കാരിയാണെന്ന രീതിയിലുള്ള എത്ര വീഡിയോ ദൃശ്യങ്ങള്‍ പുറത്തിറങ്ങി … എത്ര മോശം കമന്റുകള്‍ വന്നു ??? സഹിക്കുന്നതിനൊക്കെ ഒരു പരിധിയുണ്ടെന്നു മനസ്സിലാക്കുക !!
ഞാൻ ഉള്‍പ്പെടുന്ന സ്ത്രീ സമൂഹത്തോടാണ് എനിക്ക് പറയാനുള്ളത് …. നിങ്ങള്‍ ഇങ്ങനെയുള്ള പരാമർശങ്ങള്‍ക്ക് കൃത്യമായ മറുപടി കൊടുക്കണം …

ഇവരെപോലുള്ളവർക്ക് കുടുംബമെന്നോ കുട്ടിയെന്നോ അമ്മയെന്നോ ഉള്ള യാതൊരു പരിഗണനയും ഉണ്ടാവില്ല … അവർക്ക് ഒരു ദിവസത്തെ വെറുമൊരു കോണ്ടന്റ് മാത്രമാണ് എന്നെ പോലുള്ളവർ … എന്റെ സ്ത്രീത്വത്തെയും ചോദ്യം ചെയ്തു എനിക്ക് മാനസിക സമാധാനം നഷ്ടപ്പെടുത്തി എനിക്ക് നേരെ വന്നവർക്കുള്ള ഒരു വാർണിങ് തന്നെയാണ് ഈ നടപടി !!!!

ഇങ്ങനെ ഓരോരുത്തരെ വിറ്റ് കാശ് മേടിച്ചു ജീവിക്കുന്നവർ ഒരുപാട് ഉണ്ട് സമൂഹത്തില്‍ …. നാളെ എന്റെ മകള്‍ക്കോ അമ്മക്കോ എന്നെ പോലുള്ള ആർക്കെങ്കിലുമൊക്കെ ഈ അവസ്ഥ വരും … തളരരുത് ..പൊരുതണം …പൊരുതി ജയിക്കണം..
ഇതൊക്കെ പറഞ്ഞാലും ഇവരിത് തുടർന്ന് കൊണ്ടിരിക്കും … ഇപ്പോള്‍ തന്നെ ജാമ്യത്തില്‍ പുറത്തുവരികയും ചെയ്യും ..
എന്നാലും കുറച്ച്‌ നേരമെങ്കിലും ബുദ്ധിമുട്ടിക്കണമല്ലോ …

” നിനക്കൊക്കെ വേറെ പണിയില്ലേ എന്നും ചോദിച്ചു ഇപ്പോ വരും ചെലോന്മാര് …”
എടോ എന്റെ പണി ഇതല്ല … പക്ഷേ ഇവനൊക്കെ ഇതല്ലേ പണി … ഇവൻ ഇപ്പോ ഇന്ന് ചാനല്‍ നിറഞ്ഞു നില്‍ക്കട്ടെ … ജീവിക്കാൻ വേറെ വഴിയില്ലാത്തവർ ഇങ്ങനൊക്കെയാണ് … ഞാൻ ശരിയല്ലാത്ത വഴിയിലൂടെ സഞ്ചരിക്കാത്തിടത്തോളം കാലം … എന്റെ സത്യത്തിനും നീതിക്കും വേണ്ടി പൊരുതും … അതിന് വേണ്ടി ഏതറ്റം വരെയും പോകും .

shortlink

Related Articles

Post Your Comments

Related Articles


Back to top button