KeralaLatest NewsNews

കെട്ടിടം കിടുങ്ങിയെന്നും വന്‍ ശബ്ദവും പുകയുമുണ്ടായെന്നും അന്ന് സിപിഎം നേതാക്കള്‍ പറഞ്ഞത് വെറുതെയല്ലേ ? സോഷ്യല്‍ മീഡിയ

തിരുവനന്തപുരം: എകെജി സെന്ററിലേക്കെറിഞ്ഞത് ഏറുപടക്കത്തിന് സമാനമായ സ്ഫോടകവസ്തുവെന്നാണ് പുറത്തുവന്നിരിക്കുന്ന ഫോറന്‍സിക് റിപ്പോര്‍ട്ടിലെ വിവരം.

സ്‌ഫോടന ശേഷി കൂട്ടുന്ന രാസവസ്തുക്കളുടെ സാന്നിധ്യമില്ലെന്നാണ് റിപ്പോര്‍ട്ട്. ഇത് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പൊലീസിന് കൈമാറിയിട്ടുണ്ട്.

Read Also: മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് ഒളിച്ചോടിയ വീട്ടമ്മയെ കാറിൽ നിന്ന് തള്ളിയിട്ട് കാമുകൻ

എന്നാല്‍, പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ചില ചോദ്യങ്ങള്‍ ഉന്നയിച്ച് സോഷ്യല്‍ മീഡിയയും രംഗത്ത് എത്തി. ഏറുപടക്കമാണ് പൊട്ടിയതെങ്കില്‍, കെട്ടിടം കിടുങ്ങിയെന്നും വന്‍ ശബ്ദവും പുകയുമുണ്ടായെന്നും അന്ന് രാത്രി സിപിഎം നേതാക്കള്‍ പറഞ്ഞതെങ്ങിനെയെന്ന് ചോദ്യമുയര്‍ത്തുകയാണ് സോഷ്യല്‍ മീഡിയ.

പൊട്ടാസ്യം ക്ലോറൈറ്റ്, നൈട്രേറ്റ്, തുടങ്ങിയവയുടെ സാന്നിധ്യമാണ് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയത്. അതുകൊണ്ട് തന്നെ ഏറുപടക്കം പോലെ പെട്ടന്ന് പൊട്ടുന്ന മാതൃകയിലുള്ള വസ്തുവാണ് എറിഞ്ഞതെന്നും സ്ഥലത്ത് നടന്നത് ബോംബ് സ്ഫോടനമല്ല എന്നതുമാണ് പ്രാഥമിക കണ്ടെത്തല്‍.

എന്നാല്‍, അതിഭയാനകമായ സ്‌ഫോടന ശബ്ദം കേട്ടുവെന്നാണ് ആക്രമണം നടന്ന ദിവസം എകെജി സെന്ററിലുണ്ടായിരുന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍, മുന്‍ മന്ത്രി പി.കെ ശ്രീമതി ടീച്ചര്‍ അടക്കമുള്ളവര്‍ പറഞ്ഞത്. അതിഭയങ്കരമായ ശബ്ദവും പുകയും ഉണ്ടായിരുന്നുവെന്നാണ് ഇ.പി ജയരാജന്‍ പറഞ്ഞത്.

എകെജി സെന്ററിനകത്ത് താന്‍ വായിച്ചുകൊണ്ടിരിക്കെയായിരുന്നു സ്‌ഫോടനമെന്നും, വായനയ്ക്കിടെ ഞെട്ടിത്തരിച്ചുവെന്നുമാണ് പി.കെ ശ്രീമതി ടീച്ചര്‍ പറഞ്ഞത്. കെട്ടിടം തകരുന്നത് പോലെയുള്ള അതിഭീകര ശബ്ദമായിരുന്നുവെന്നും ശ്രീമതി ടീച്ചര്‍ പറഞ്ഞിരുന്നു.

എന്നാല്‍, പൊലീസ് പറയുന്ന പോലെ ഓലപ്പടക്കത്തിന് സമാനമായ വസ്തുവാണ് പൊട്ടിയതെങ്കില്‍ എങ്ങനെയാണ് കെട്ടിടം തകരുന്ന ശബ്ദമുണ്ടാവുകയെന്ന് ചോദ്യമുയര്‍ത്തുകയാണ് സോഷ്യല്‍ മീഡിയയില്‍ പലരും. കള്ളം പറഞ്ഞ് പ്രവര്‍ത്തകരെ പ്രകോപിപ്പിക്കാനാണ് ഇ.പി ജയരാജനും ശ്രീമതി ടീച്ചറും ശ്രമിച്ചതെങ്കില്‍ ഇവര്‍ക്കെതിരെ പൊലീസ് കേസെടുക്കണമെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button