കൊച്ചി: കോഴിക്കോട് ആവിക്കല്‍ മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരായ സമരത്തിന് പിന്നില്‍ തീവ്രവാദ ശക്തികളാണെന്ന മന്ത്രി എം.വി ഗോവിന്ദന്‍ നിയമസഭയില്‍ നടത്തിയ പ്രസ്താവനയെ അപലപിച്ച് എസ്.ഡി.പി.ഐ. എം.വി ഗോവിന്ദന്റെ പ്രസ്താവന അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും, ജനങ്ങളുടെ ജീവല്‍ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട സമരങ്ങളെ തീവ്രവാദ മുദ്ര ചാര്‍ത്തുന്നവര്‍ ഏതാണ് ജനാധിപത്യസമരങ്ങളെന്ന് വിശദമാക്കണമെന്നും എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Also Read:അശ്വിനെപ്പോലൊരു സ്പിന്നറെ ടീമില്‍ നിന്ന് ഒഴിവാക്കുക ബുദ്ധിമുട്ടായിരുന്നു: ദ്രാവിഡ്
ഭരണഘടനയെ അവഹേളിക്കുന്നത് ഫാഷിസമാണെന്നും മന്ത്രി സജി ചെറിയാന്‍ രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വയം രാജിവയ്ക്കാന്‍ തയ്യാറാവുന്നില്ലെങ്കില്‍ അദ്ദേഹത്തെ മന്ത്രി സഭയില്‍ നിന്നു പുറത്താക്കണമെന്നും, ഭരണഘടനയ്‌ക്കെതിരായ ഇടപെടല്‍ രാജ്യത്ത് വ്യാപകമായിരിക്കുന്നത് അപകടകരമാണെന്നും മൗലവി പറഞ്ഞു. വികസനത്തിന്റെ പേരില്‍ ഓരവല്‍ക്കരിക്കപ്പെടുന്ന ജനങ്ങള്‍ അവകാശങ്ങള്‍ക്കുവേണ്ടി നടത്തുന്ന സമരങ്ങളില്‍ എസ്.ഡി.പി.ഐ എന്നും മുന്നില്‍ തന്നെയുണ്ടാവുമെന്നും, അതിനെ തീവ്രവാദ ചാപ്പകുത്തി പിന്നോട്ടടിക്കാമെന്നത് വ്യാമോഹം മാത്രമാണ് എന്നും അദ്ദേഹം പറഞ്ഞു.
‘ഇത് അപകടകരമാണ്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി അണികള്‍ക്ക് നല്‍കുന്ന രാഷ്ട്രീയ വിദ്യാഭ്യാസം ഇതാണോ എന്നു വിശദീകരിക്കണം. ഭരണഘടനാ മൂല്യങ്ങള്‍ വിജയപ്രഥമായി നടപ്പാക്കാനാകാത്തത് ഭരണഘടനയുടെ പ്രശ്‌നമല്ല, മറിച്ച് ഭരണകര്‍ത്താക്കളുടെ വീഴ്ചയാണ്. ഭരണഘടനയെ പൊളിച്ചെഴുതാന്‍ സംഘപരിവാരം ആവുന്നത്ര പരിശ്രമിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ സജി ചെറിയാന്റെ പ്രസ്താവന യാദൃശ്ചികമാണെന്ന് കരുതാനാവില്ല. അതിനാല്‍ കര്‍ശന നടപടി വേണം. അദ്ദേഹത്തിനെതിരേ ക്രമിനല്‍ കേസെടുത്ത് ശിക്ഷ ഉറപ്പാക്കണം’, അഷ്‌റഫ് മൗലവി പറഞ്ഞു.
Post Your Comments