ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഉപഭോക്താക്കൾക്ക് ഫോൺ വഴി നൽകുന്ന സേവനങ്ങളാണ് എസ്ബിഐ വർദ്ധിപ്പിച്ചിട്ടുള്ളത്. പുതുതായി ഉൾപ്പെടുത്തിയ സേവനങ്ങൾ ഏതൊക്കെയെന്ന് പരിചയപ്പെടാം.
പ്രധാനമായും 5 സേവനങ്ങളാണ് എസ്ബിഐ പുതുതായി അവതരിപ്പിച്ചിട്ടുള്ളത്. അടുത്തിടെ പുറത്തിറക്കിയ രണ്ട് ടോൾഫ്രീ നമ്പർ മുഖാന്തരമാണ് സേവനങ്ങൾ ലഭ്യമാക്കുന്നത്. ഒന്നാമതായി, ബാങ്ക് അക്കൗണ്ട് ബാലൻസും അവസാന അഞ്ച് ഇടപാടുകളുടെ വിവരവും ലഭിക്കും. അടുത്ത സേവനമാണ് എടിഎം കാർഡ് ബ്ലോക്കിംഗും ഡിസ്പാച്ച് വിവരങ്ങളും. കൂടാതെ, ടോൾഫ്രീ നമ്പർ മുഖാന്തരം പുതിയ എടിഎം കാർഡിന് അപേക്ഷ നൽകാനും സാധിക്കും. ടിഡിഎസ് വിശദാംശങ്ങളും ഈമെയിലിലൂടെ ഇന്ററെസ്റ്റ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനും ടോൾ ഫ്രീ നമ്പറുമായി ബന്ധപ്പെടാവുന്നതാണ്. ചെക്ക് ബുക്ക് ഡിസ്പാച്ച് വിവരങ്ങളും അറിയാൻ സാധിക്കും.
Also Read: ബലിപെരുന്നാൾ: കോവിഡ് പ്രോട്ടോകോൾ പ്രഖ്യാപിച്ച് ദുബായ് പോലീസ്
1800 1234, 1800 2100 എന്നിവയാണ് അടുത്തിടെ പുറത്തിറക്കിയ ടോൾഫ്രീ നമ്പർ. ഇന്ത്യയിൽ നിന്ന് മാത്രമാണ് ടോൾ ഫ്രീ നമ്പറിലെ സേവനങ്ങൾ ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടുത്താൻ കഴിയുകയുള്ളൂ.
Post Your Comments