വാഹന നിർമ്മാണ രംഗത്ത് പുതിയ അറിയിപ്പുമായി മാരുതി. പെട്രോൾ കാറുകളുടെ നിർമ്മാണമാണ് മാരുതി ഉപേക്ഷിക്കാൻ ഒരുങ്ങുന്നത്. റിപ്പോർട്ടുകൾ പ്രകാരം, പത്തുവർഷത്തിനകം പെട്രോൾ കാറുകൾ മാരുതി പൂർണമായും ഒഴിവാക്കും. ഘട്ടം ഘട്ടമായാണ് പെട്രോൾ കാറുകൾ ഒഴിവാക്കാൻ പദ്ധതിയിടുന്നത്.
ഉപഭോക്താക്കളുടെ ആവശ്യകത കണക്കിലെടുത്ത് ഹൈബ്രിഡ്, സിഎൻജി, ഇലക്ട്രിക്, ബയോ ഫ്യുവൽ വാഹനങ്ങൾ പുറത്തിറക്കാനാണ് മാരുതി പദ്ധതിയിടുന്നത്. നിലവിൽ, ഇലക്ട്രിക് വാഹനങ്ങളുടെ ഉപഭോഗം വർദ്ധിച്ചിട്ടുണ്ട്. കൂടാതെ, എസ് യുവി വാഹനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകാനും വിപണിയിൽ മികച്ച വിറ്റുവരവ് നേടാനും മാരുതി ലക്ഷ്യമിടുന്നുണ്ട്.
Also Read: ഭരണഘടനയെ ബഹുമാനിക്കുന്ന പൊതു പ്രവർത്തകനാണ് ഞാൻ, ഭരണഘടനയോട് അങ്ങേയറ്റം കൂറുപുലര്‍ത്തി: സജി ചെറിയാൻ
രാജ്യത്ത് ഇന്ധനക്ഷമതയുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ കടുപ്പിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് പെട്രോൾ കാറുകൾ വിപണിയിൽ നിന്നും പൂർണമായും ഒഴിവാക്കുക എന്ന തീരുമാനത്തിലേക്ക് മാരുതി സുസുക്കി നീങ്ങിയത്. നിലവിൽ, പുതിയ ഡീസൽ കാറുകൾ അവതരിപ്പിക്കുന്നത് മാരുതി അവസാനിപ്പിച്ചിട്ടുണ്ട്.
Post Your Comments