തിരുവനന്തപുരം: ഈ സാമ്പത്തിക വർഷം തദ്ദേശ സ്ഥാപനങ്ങൾക്കുള്ള റോഡിതര മെയ്ന്റനൻസ് ഫണ്ട് വിഹിതവും റോഡ് മെയ്ന്റനൻസ് ഫണ്ട് വിഹിതവും 2020-21 വർഷത്തേതിന് ആനുപാതികമായി അനുവദിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ അറിയിച്ചു.
ആസ്തി വിവര കണക്ക് നൽകിയതിലെ പോരായ്മ മൂലം 2022-23 വർഷത്തെ മെയ്ന്റനൻസ് ഗ്രാന്റ് വിഹിതത്തിൽ വലിയ വ്യതിയാനം ഉണ്ടായെന്ന തദ്ദേശ സ്ഥാപനങ്ങളുടെ പരാതിയെ തുടർന്നാണ് നടപടി.
ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാലുമായി സംസാരിച്ച് ധാരണയിലെത്തിയതിനെ തുടർന്നാണ് ഈ പ്രശ്‌നം പരിഹരിക്കുന്നതിന് പുനക്രമീകരണം നടത്തുന്നത്. വാർഷിക പദ്ധതി രൂപീകരണ പ്രക്രിയ അടിയന്തരമായി പൂർത്തിയാക്കേണ്ട സാഹചര്യം പരിഗണിച്ചാണ് നടപടി. ഈ വിഹിതം അനുസരിച്ചുള്ള മെയ്ന്റനൻസ് ഫണ്ട് പ്രൊജക്ടുകൾക്ക് തദ്ദേശ സ്ഥാപനങ്ങൾ രൂപം നൽകണമെന്നും മന്ത്രി നിർദ്ദേശിച്ചു.
Post Your Comments