KeralaLatest NewsNews

ഭരണഘടന വിരുദ്ധ പ്രസംഗം നടത്തിയ മന്ത്രി സജി ചെറിയാൻ രാജി വയ്ക്കണമെന്ന് കെ മുരളീധരൻ

 

 

കോഴിക്കോട്: ഭരണഘടന വിരുദ്ധ പ്രസംഗം നടത്തിയ മന്ത്രി സജി ചെറിയാൻ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് എം.പി കെ മുരളീധരൻ. മുഖ്യമന്ത്രി രാജി ആവശ്യപ്പെടണമെന്നും മുഖ്യമന്ത്രി അതിന് തയാറായില്ലെങ്കിൽ ഗവർണർ ഇടപെടണമെന്നും അ‌ദ്ദേഹം ആവശ്യപ്പെട്ടു. സർക്കാർ അതിന് തയാറായില്ലെങ്കിൽ മന്ത്രിയെ പുറത്താക്കാൻ യു.ഡി.എഫ് കോടതിയെ സമീപിക്കുമെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.

‘ഭരണഘടനയെ വിമർശിക്കുന്നിൽ തെറ്റില്ല എന്നാൽ മന്ത്രി സജി ചെറിയാൻ ഭരണഘടനയെ അവഹേളിക്കുകയാണ് ചെയ്തത്. ഇത് സത്യപ്രതിജ്ഞാ ലംഘനം ആണ്. നാടകം കളിച്ച് നിന്നാൽ മന്ത്രി സ്ഥാനം മാത്രമല്ല എം.എൽ.എ സ്ഥാനവും നഷ്ടമാകുമെന്ന് കെ മുരളീധരൻ പറഞ്ഞു.

രാജി ആവശ്യപ്പെട്ട് യു.ഡി.എഫ് പ്രതിഷേധം ശക്തമാക്കുമെന്നും കെ മുരളീധരൻ പറഞ്ഞു. അ‌തേസമയം, മന്ത്രി സജി ചെറിയാന്‍റെ ഭരണഘടന വിരുദ്ധ പ്രസംഗം പോലീസ് പരിശോധിക്കും. നിലവില്‍, ഭരണഘടനാ അവഹേളന പ്രസംഗത്തിൽ മന്ത്രിക്കെതിരെ വിവിധ സ്റ്റേഷനുകളിൽ കിട്ടിയ പരാതികൾ സാധാരണ നടപടിക്രമങ്ങളുടെ ഭാഗമായി തിരുവല്ല ഡി.വൈ.എസ്.പിക്ക് കൈമാറിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button