KozhikodeKeralaNattuvarthaLatest NewsNews

കരിപ്പൂരിൽ വീണ്ടും സ്വർണക്കടത്ത്, രഹസ്യഭാഗത്ത് ഒളിപ്പിച്ച് കടത്തിയത് രണ്ട് കിലോ സ്വർണം: രണ്ട് പേർ പിടിയിൽ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. സ്വകാര്യഭാഗത്ത് സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ. കണ്ണൂർ നാറാത്ത് സ്വദേശി മാട്ടുമ്മൽ സാനിർ(33) ആണ് സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. രണ്ട് കിലോ സ്വർണം ആണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്. സാനിറിന്റെ പക്കൽ നിന്നും സ്വർണം ഏറ്റുവാങ്ങാനെത്തിയ പറമ്പിൽപ്പീടിക സ്വദേശി കട്ടോലിൽ അഹമ്മദ് കബീറി(33)നെയും പോലീസ് അറസ്റ്റ് ചെയ്തു.

ജിദ്ദയിൽ നിന്നെത്തിയ ഇൻഡിഗോ വിമാനത്തിലാണ് സാനിർ കരിപ്പൂരിലെത്തിയത്. ശരീരത്തിന്റെ രഹസ്യഭാഗങ്ങളിൽ ഒളിപ്പിച്ചാണ് സ്വർണം കടത്തിയത്. ഇരുവരും കസ്റ്റംസിനെ വെട്ടിച്ച് വിമാനത്താവളത്തിന് പുറത്തെത്തിയിരുന്നു. എന്നാൽ, പുറത്ത് വെച്ച് പ്രത്യേക അന്വേഷണ സംഘം ഇവരെ പിടികൂടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button