ഇലക്ട്രിക് വാഹന വിപണി വീണ്ടും നേട്ടത്തിന്റെ പാതയിൽ. രണ്ടുമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് വിപണിയിലെ മുന്നേറ്റം. ‘പരിവാഹൻ’ വെബ്സൈറ്റിലെ കണക്കുകൾ പ്രകാരം, ജൂൺ മാസത്തിൽ പുതുതായി നിരത്തിലിറങ്ങിയത് 72,452 വാഹനങ്ങളാണ്. മെയ് മാസത്തിൽ ഇത് 65,879 ആയിരുന്നു. ഇത്തവണ ഇലക്ട്രിക് വാഹന വിപണിയിൽ 10 ശതമാനമായാണ് വളർച്ച രേഖപ്പെടുത്തിയത്. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ യഥാക്രമം 77,251 യൂണിറ്റ്, 72,590 യൂണിറ്റ് പുതിയ ഇലക്ട്രിക് വാഹനങ്ങളാണ് വിറ്റഴിഞ്ഞത്.
കഴിഞ്ഞ ജനുവരി മുതൽ മാർച്ച് മാസത്തെ വിൽപ്പന 1.9 ലക്ഷമായിരുന്നു. കൂടാതെ, ഏപ്രിൽ മുതൽ ജൂൺ മാസത്തെ വിൽപ്പന 2.1 ലക്ഷമായി ഉയർന്നു. ഇലക്ട്രിക് ത്രീവീലറുകളുടെയും ഇലക്ട്രിക് ടൂവിലറുകളുടെയും വിൽപ്പന ഒരുപോലെ മെച്ചപ്പെട്ടിട്ടുണ്ട്.
Also Read: പൃഥ്വിരാജ് നായകനാകുന്ന ‘കടുവ’: റിലീസ് തീയതി പ്രഖ്യാപിച്ചു
കേരളത്തിലെ കണക്കുകൾ പ്രകാരം, ഇലക്ട്രിക് വാഹനങ്ങൾക്ക് ഏപ്രിൽ-ജൂൺ മാസത്തിൽ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ജനുവരി- മാർച്ചിലെ 7,261 യൂണിറ്റിൽ നിന്ന് ഏപ്രിൽ- ജൂണിൽ 9,279 യൂണിറ്റായി വിൽപ്പന ഉയർന്നു.
Post Your Comments