വിപണിയിൽ ചുവടുറപ്പിക്കാൻ പുതിയ സ്മാർട്ട് വാച്ചുകൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻ ബ്രാൻഡായ ബൗൾട്ട് ഓഡിയോ. ഓഡിയോ ഉൽപ്പന്നങ്ങളുടെ വിതരണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ബൗൾട്ട് ഓഡിയോ ആദ്യമായാണ് വെയറബിൾ വിഭാഗത്തിലേക്ക് പ്രവേശിക്കുന്നത്. പ്രധാനമായും രണ്ട് സ്മാർട്ട് വാച്ചുകളാണ് കമ്പനി പുറത്തിറക്കുന്നത്.
ബൗൾട്ട് ഡ്രിഫ്റ്റ്, ബൗൾട്ട് കോസ്മിക് എന്നിവയാണ് സ്മാർട്ട് വാച്ചുകൾ. ബൗൾട്ട് ഡ്രിഫ്റ്റിന് 1,999 രൂപയും ബൗൾട്ട് കോസ്മികിന് 1,499 രൂപയുമാണ് വില. ഇവ ഐഒഎസ്, ആൻഡ്രോയിഡ് ഫോണുകളുമായി ബന്ധിപ്പിച്ച് പ്രവർത്തിപ്പിക്കാൻ കഴിയും. ഫ്ലിപ്കാർട്ട്, റീട്ടെയിൽ സ്റ്റോർ എന്നിവിടങ്ങളിൽ നിന്നും സ്മാർട്ട് വാച്ചുകൾ സ്വന്തമാക്കാൻ സാധിക്കും. കൂടാതെ, ഈ സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ, പുതിയ സ്മാർട്ട് വാച്ചുകൾ കൂടി വിപണിയിൽ അവതരിപ്പിക്കും.
Also Read: വീടിനു മുകളില്‍ തെങ്ങുവീണ് അപകടം : അച്ഛനും മകനും പരിക്ക്
ഹാർട്ട് റേറ്റ് സെൻസർ, സ്റ്റെപ്പ് കൗണ്ട്, ബ്ലഡ് ഓക്സിജൻ മോണിറ്റർ, പീരിയഡ്സ് മോണിറ്റർ തുടങ്ങിയ ഫീച്ചറുകൾ ലഭ്യമാണ്. കൂടാതെ, ഏകദേശം 10 ദിവസം വരെ സ്റ്റാന്റ് ബൈ ടൈം കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
Post Your Comments