IndiaNews

‘അഗ്നിപഥ് പദ്ധതി മൂലം രാജ്യത്തുണ്ടാവുക പരിശീലിപ്പിക്കപ്പെട്ട ഭീകരർ’: രാജസ്ഥാൻ റവന്യൂ മന്ത്രി

ജയ്പൂർ: പുതിയ സൈനിക റിക്രൂട്ട്മെന്റ് പദ്ധതിയായ അഗ്നിപഥിനെതിരെ വിവാദ പരാമർശവുമായി രാജസ്ഥാൻ മന്ത്രി. അഗ്നിപഥ് പദ്ധതി മൂലം പരിശീലിപ്പിക്കപ്പെട്ട ഭീകരർ രാജ്യത്തുണ്ടാവുമെന്നാണ് മന്ത്രി പറഞ്ഞത്.

റവന്യൂ മന്ത്രിയായ രാംലാൽ ജാട്ട് ആണ് ഇങ്ങനെയൊരു വിവാദപ്രസ്താവന നടത്തിയത്. രാജ്യത്ത് പരിശീലിപ്പിക്കപ്പെട്ട ഭീകരരെ സൃഷ്ടിക്കാൻ പദ്ധതി കാരണമാവുമെന്നും, യുവാക്കളുടെ ഭാവിയെക്കുറിച്ച് കേന്ദ്രസർക്കാർ ചിന്തിക്കണമെന്നും രാംലാൽ അഭിപ്രായപ്പെട്ടു. വേദന കാലഘട്ടത്തിനു ശേഷം യുവാക്കളുടെ ഭാവി എന്താകുമെന്നാണ് അദ്ദേഹം ചോദിച്ചത്.

ഒരു വർഷത്തെ സേവനത്തിനു ശേഷം പാർലമെന്റ് അംഗങ്ങൾക്കും എംഎൽഎമാർക്കും ജീവിതകാലം മുഴുവൻ പെൻഷൻ ലഭിക്കുന്നു. എന്നാൽ, നാലു വർഷത്തെ സൈനിക സേവനത്തിനു ശേഷം എന്തുകൊണ്ട് അഗ്നിവീറുകളായ സൈനികർക്ക് പെൻഷൻ ലഭിക്കില്ല എന്നു രാംലാൽ ചോദിച്ചു. പദ്ധതിയിൽ വേണ്ട അഴിച്ചുപണികൾ നടത്താൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button