Latest NewsUAENewsInternationalGulf

ട്രക്ക് ഡ്രൈവർമാർ ഗതാഗത നിയമങ്ങൾ പാലിച്ച് വാഹനം ഓടിക്കണം: നിർദ്ദേശം നൽകി അബുദാബി പോലീസ്

അബുദാബി: ട്രക്ക് ഡ്രൈവർമാർ ഗതാഗത നിയമങ്ങൾ പാലിച്ച് വാഹനം ഓടിക്കണമെന്ന് നിർദ്ദേശം നൽകി അബുദാബി പോലീസ്. റോഡ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായുള്ള നിയന്ത്രണം പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും പോലീസ്.

Read Also: ‘ഭർത്താവ് മറ്റൊരു സ്ത്രീയോട് കൊഞ്ചിക്കുഴയുന്നത് സ്വപ്നം കണ്ടു’: ഭർത്താവിന്റെ സ്വകാര്യഭാഗത്ത് ചൂടുവെള്ളം ഒഴിച്ച് ഭാര്യ

റോഡിന്റെ വലതു ലെയ്‌നിലൂടെയാണ് ട്രക്കുകൾ സഞ്ചരിക്കേണ്ടതെന്ന് പോലീസ്. അടിയന്തര സാഹചര്യങ്ങളിലല്ലാതെ മറ്റു വാഹനങ്ങളെ മറികടക്കരുത്. ഇടത്തോട്ടോ വലത്തോട്ടോ തിരിയുന്നതിനു മുൻപ് ഇൻഡികേറ്റർ ഇട്ട ശേഷം മദ്ധ്യത്തിലെയും വശങ്ങളിലെയും കണ്ണാടികളിലൂടെ നോക്കി തടസ്സമില്ലെന്ന് ഉറപ്പാക്കി തിരിയാമെന്നും പോലീസ് വ്യക്തമാക്കി. മുന്നിലുള്ള വാഹനവുമായി മതിയായ അകലം പാലിക്കണം. അമിത വേഗവും പാടില്ലെന്നും നിയമം ലംഘിക്കുന്നവരുടെ ലൈസൻസ് ഒരു വർഷം സസ്‌പെന്റ് ചെയ്യുമെന്നും പോലീസ് നിർദ്ദേശം നൽകി.

Read Also: ചികിത്സാ പിഴവ് മൂലം രോഗികള്‍ മരിക്കുന്നത് തുടര്‍ച്ചയാകുന്നു: തങ്കം ആശുപത്രിക്കെതിരെ നടപടിയുമായി ആരോഗ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button