KeralaLatest NewsNews

ക്ഷേത്രങ്ങളിലും പള്ളികളിലും പ്രവർത്തകർ നേതൃപരമായ പങ്കുവഹിക്കണമെന്ന് യൂത്ത് കോൺഗ്രസ്

 

 

പാലക്കാട്: ക്ഷേത്രങ്ങളിലും പള്ളികളിലും പ്രവർത്തകർ നേതൃപരമായ പങ്കുവഹിക്കണമെന്ന് യൂത്ത് കോൺഗ്രസ് ആരാധനാലയങ്ങളിലും സാമുദായികസംഘടനകളിലും വർഗീയശക്തികൾ പിടിമുറുക്കുന്നത് തടയാനായാണ് പുതിയ നീക്കമെന്ന് ആണ് കോൺഗ്രസിന്റെ വാദം.

പാലക്കാട്ട് നടന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന ക്യാമ്പിലവതരിപ്പിച്ച പ്രമേയത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാന പ്രവർത്തകർ സാമുദായിക സംഘടനകളിൽ നേതൃസ്ഥാനത്തുണ്ടാവരുതെന്ന മുൻ നിലപാടും തിരുത്തുകയാണ് ഇതിലൂടെ.

സമൂഹത്തിൽ ശക്തമാകുന്ന വർഗീയതയെ ചെറുക്കാനും അതിലേക്ക് ആകർഷിക്കപ്പെട്ടവരെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് മടക്കിക്കൊണ്ടുവരാനും ഇത് ഉണ്ടാവണമെന്ന് പ്രമേയം വ്യക്തമാക്കുന്നു. ആർ.എസ്.എസും എസ്.ഡി.പി.ഐയും ഉൾപ്പെടെയുള്ള സംഘടനകൾ സൃഷ്ടിക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തെ ചെറുക്കാൻ ശക്തമായ ഇടപെടൽ വേണമെന്നും നിര്‍ദ്ദേശമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button