ഉദയ്പൂര്‍: പ്രാവാചക നിന്ദയുടെ പേരിൽ തയ്യല്‍ക്കാരനായ കനയ്യ ലാലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് വധശിക്ഷ നല്‍കണമെന്ന് അഭ്യർത്ഥിച്ച് വസുന്ദര രാജെ. സംസ്ഥാനത്ത് ഭയവും അരക്ഷിതാവസ്ഥയും അധികരിച്ചുവെന്നും, കോണ്‍ഗ്രസ് സര്‍ക്കാറിന് അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്നും വസുന്ദര രാജെ പറഞ്ഞു.
Also Read:റൊണാള്‍ഡോയുടെ ആവശ്യം തള്ളി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്: ക്ലബ് വിടാൻ അനുവദിക്കില്ലെന്ന് മാനേജ്‌മെന്റ്
‘ഉത്തര്‍പ്രദേശില്‍ ഭീകരാന്തരീക്ഷം ഇല്ലാതാക്കി സമാധാനം പുനഃസ്ഥാപിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കഴിയുമ്പോള്‍ അശോക് ഗെഹ്ലോട്ടിന് എന്തുകൊണ്ട് അത് ഇവിടെ ചെയ്തുകൂടാ’, വസുന്ദര രാജെ ചോദിച്ചു.
‘പരാതി നല്‍കിയിട്ടും കനയ്യ ലാലിന് സുരക്ഷ ഒരുക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടു. പൊലീസില്‍ നിന്ന് സംരക്ഷണം ലഭിച്ചിരുന്നെങ്കില്‍ അദ്ദേഹം കൊല്ലപ്പെടില്ലായിരുന്നു. കനയ്യ ലാലിന്റെ കൊലപാതകത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം രാജസ്ഥാനിലെ അശോക് ഗെഹ്ലോട്ട് സര്‍ക്കാറിനാണ്’, വസുന്ദര രാജെ കൂട്ടിച്ചേർത്തു.
Post Your Comments