അബുദാബി: യുഎഇ പ്രസിഡന്റ് സോഷ്യൽ സപ്പോർട്ട് ഫണ്ട് ഇരട്ടിയാക്കിയതിനെ തുടർന്ന് മന്ത്രാലയത്തിന്റെ വെബ്സൈറ്റ് പ്രവർത്തനരഹിതമായി. യുഎഇ പ്രസിഡന്റ് സോഷ്യൽ സപ്പോർട്ട് ഫണ്ടിനെ കുറിച്ചുള്ള അന്വേഷണങ്ങൾ വർദ്ധിച്ച സാഹചര്യത്തിലാണ് വെബ്‌സൈറ്റ് പ്രവർത്തന രഹിതമായത്.
പ്രശ്നം പരിഹരിക്കാൻ സാങ്കേതിക സംഘം പ്രവർത്തിക്കുന്നുണ്ടെന്നും ഏതാനും മണിക്കൂറുകൾക്കുള്ളിൽ വെബ്സൈറ്റ് സാധാരണ നിലയിൽ പ്രവർത്തിക്കുമെന്നും മന്ത്രാലയം അറിയിച്ചു. കുറഞ്ഞ വരുമാനമുള്ള പൗരന്മാരെ സഹായിക്കാൻ യുഎഇ പ്രസിഡന്റ് ഫണ്ട് ഇരട്ടിയാക്കുന്നുവെന്ന് കഴിഞ്ഞ ദിവസമാണ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രഖ്യാപിച്ചത്. പൗരന്മാർക്കുള്ള സോഷ്യൽ സപ്പോർട്ട് പ്രോഗ്രാം പുനഃക്രമീകരിക്കാൻ അദ്ദേഹം നിർദ്ദേശിക്കുകയും ചെയ്തു.
ഭവന നിർമ്മാണം, യൂണിവേഴ്സിറ്റി വിദ്യാഭ്യാസം, 45 വയസ്സിന് മുകളിലുള്ള തൊഴിൽരഹിതരായ പൗരന്മാർ തുടങ്ങിയവർക്കായി ഫണ്ട് പുതിയ വിഹിതം അവതരിപ്പിക്കും. ഇന്ധനം, ഭക്ഷണം, വെള്ളം, വൈദ്യുതി എന്നിവയ്ക്കുള്ള സബ്‌സിഡിയും ഇതിൽ ഉൾപ്പെടുന്നു.
രാജ്യത്തുടനീളമുള്ള പരിമിതമായ വരുമാനമുള്ള പൗരന്മാർക്ക് മാന്യമായ ഉപജീവനമാർഗം നൽകാനുള്ള നേതൃത്വത്തിന്റെ താൽപ്പര്യത്തെ തുടർന്നാണ് പുതിയ തീരുമാനം.
Read Also: സീതയുടെ കണ്ണുനീർ കൊണ്ട് രൂപപ്പെട്ട കുളം: വയനാട് പൊൻകുഴി സീതാദേവി ക്ഷേത്രത്തെക്കുറിച്ചറിയാം
Post Your Comments