ErnakulamNattuvarthaLatest NewsKeralaNews

ലോ​റി ഇ​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ ര​ണ്ടു യു​വാ​ക്ക​ള്‍ മരിച്ചു

ചോ​റ്റാ​നി​ക്ക​ര സ്വ​ദേ​ശി അ​ശ്വി​ന്‍ (20), ഉ​ദ​യം​പേ​രൂ​ര്‍ സ്വ​ദേ​ശി വൈ​ശാ​ഖ് (20) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് ലോ​റി ഇ​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ ര​ണ്ടു യു​വാ​ക്ക​ള്‍ മ​രി​ച്ചു. ചോ​റ്റാ​നി​ക്ക​ര സ്വ​ദേ​ശി അ​ശ്വി​ന്‍ (20), ഉ​ദ​യം​പേ​രൂ​ര്‍ സ്വ​ദേ​ശി വൈ​ശാ​ഖ് (20) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​വ​രു​ടെ സു​ഹൃ​ത്ത് അ​ജി​ത്ത് ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

Read Also : നാല് ദിവസത്തിനിടെ 2132 പേർക്ക് പനി: കോട്ടയം ജില്ലയിൽ ആരോഗ്യവകുപ്പിന്റെ ജാഗ്രത നിർദ്ദേശം

രാ​ത്രി പ​ന്ത്ര​ണ്ട​ര​യോ​ടെ തൃ​പ്പൂ​ണി​ത്തു​റ​യ്ക്ക് അ​ടു​ത്ത് എ​സ്എ​ന്‍ ജം​ഗ്ഷ​നി​ല്‍ ​ആയി​രു​ന്നു അ​പ​ക​ടം. ഇ​രു​മ്പ​നം ടെ​ര്‍​മി​ന​ലി​ല്‍ നി​ന്നും ഗ്യാ​സ് ക​യ​റ്റി പോ​യ ലോ​റി ബൈ​ക്കി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.​

ബൈ​ക്കി​ല്‍ മൂ​ന്നു​പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്നു. അ​ശ്വി​ന്‍ സം​ഭ​വ​സ്ഥ​ല​ത്തു ത​ന്നെ മ​രി​ച്ചു. വൈ​ശാ​ഖി​നെ ഉ​ട​ന്‍ ത​ന്നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button