ആലത്തൂർ: കൊറിയർ സ്ഥാപനങ്ങൾ കുത്തിത്തുറന്ന് 2.50 ലക്ഷം രൂപ കവർന്നു. തൃപ്പാളൂരിലെ രണ്ട് സ്ഥാപനങ്ങളില്‍ ആണ് മോഷണം നടന്നത്.
തൃപ്പാളൂർ ദേശീയപാതയിലെ മേൽ നടപ്പാലത്തിന് സമീപം പ്രവർത്തിക്കുന്ന ഗോലൈൻ നെറ്റ് വർക്ക് പ്രൈവറ്റ് ലിമിറ്റഡ്, ഇകോം എക്സ്പ്രസ് എന്നിവയുടെ ശാഖകളിലാണ് മോഷണം നടന്നത്. ഓൺലൈൻ വിൽപ്പന ശാലകളുടെ ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുന്ന സ്ഥാപനങ്ങളാണിവ.
ഗോലൈനിൻനിന്ന് 1.91 ലക്ഷം രൂപയും ഇകോമിൽനിന്ന് 79,000 രൂപയുമാണ് നഷ്ടപ്പെട്ടതെന്ന് ജീവനക്കാർ പറഞ്ഞു. ഗോലൈനിൽ പണം അടങ്ങിയ ലോക്കർ അലമാരയ്ക്കുള്ളിൽ പൂട്ടി വച്ചിരിക്കുകയായിരുന്നു. അലമാര കുത്തിത്തുറന്നെങ്കിലും ലോക്കർ തുറക്കാൻ കഴിയാതിരുന്നതിനാൽ ലോക്കർ സഹിതം മോഷ്ടാവ് കൊണ്ട് പോവുകയായിരുന്നു.
Post Your Comments