രാജ്യത്തെ നാല് സഹകരണ ബാങ്കുകൾ ഉൾപ്പെടെ ആറ് ബാങ്കുകൾക്ക് കനത്ത പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, ബാങ്കുകൾ ഒരു കോടി രൂപ വീതമാണ് പിഴ അടക്കേണ്ടത്. കൊടാക് മഹീന്ദ്ര ബാങ്ക്, ഇന്റസ്ഇന്റ് ബാങ്ക്, നാല് സഹകരണ ബാങ്കുകൾ എന്നിവയ്ക്കാണ് പിഴ ചുമത്തിയത്.
ആർബിഐ ഉത്തരവ് പ്രകാരം, കൊടാക് മഹീന്ദ്ര ബാങ്ക് ദി ഡെപ്പോസിറ്റർ എജുക്കേഷൻ ആന്റ് ആവെയർനെസ് ഫണ്ട് സ്ക്രീം പ്രകാരമുളള നിർദ്ദേശങ്ങൾ ലംഘിച്ചതായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, സുരക്ഷ ഉറപ്പാക്കുന്നതിലും വീഴ്ച വരുത്തിയത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പിഴ ചുമത്തിയത്. കൊടാക് മഹീന്ദ്ര ബാങ്ക് 1.05 കോടി രൂപ പിഴ അടക്കയ്ണം. കെവൈസി മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് ഇന്റസ്ഇന്റ് ബാങ്കിന് പിഴ ചുമത്തിയത്. ഈ ബാങ്കും 1.05 കോടി രൂപ പിഴ അടയ്ക്കണം.
ഇന്ത്യയിലെ നാല് സഹകരണ ബാങ്കുകൾക്കും ആർബിഐ പിഴ ചുമത്തിയിട്ടുണ്ട്. നവ് ജീവൻ സഹകരണ ബാങ്ക്, ബാലാങ്കിർ ജില്ലാ സെൻട്രൽ സഹകരണ ബാങ്ക് ലിമിറ്റഡ്, ബാലാങ്കിർ ധകുരിത സഹകരണ ബാങ്ക് കൊൽക്കത്ത, പഴനി സഹകരണ അർബൻ ബാങ്ക് എന്നീ ബാങ്കുകൾക്കാണ് പിഴ ചുമത്തിയത്. ഈ ബാങ്കുകൾ ഒരു ലക്ഷം രൂപ മുതൽ രണ്ട് ലക്ഷം രൂപ വരെ പിഴ അടയ്ക്കണം.
Post Your Comments