KeralaLatest NewsIndiaNews

കേന്ദ്രം എത്ര ശ്രമിച്ചാലും കേരളം ശ്രീലങ്കയാക്കാൻ കഴിയില്ല, ഏഷ്യയില്‍ തന്നെ മുന്നിലാണ് കേരളം: കെ.എന്‍ ബാലഗോപാല്‍

തിരുവനന്തപുരം: കേന്ദ്രം എത്ര ശ്രമിച്ചാലും കേരളം ശ്രീലങ്കയാക്കാൻ കഴിയില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. കേരളത്തെ ശ്വാസംമുട്ടിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമമെന്നും, ഇത് തുടര്‍ന്നാണ് സാമ്പത്തിക പ്രതിസന്ധിയുണ്ടാകുന്നതെന്നും ധനമന്ത്രി പറഞ്ഞു.

Also Read:തീവ്രവാദിയെന്ന് വിളിച്ച് മറ്റു കുറ്റവാളികൾ പീഡിപ്പിക്കുന്നു: തീഹാർ ജയിലിൽ ജീവന് ഭീഷണിയെന്ന് ഷാർജിൽ ഇമാം

‘ജി.എസ്.ടി.നഷ്ടപരിഹാരമായി കഴിഞ്ഞ വര്‍ഷം 12000 കോടിയാണ് കേന്ദ്രം നല്‍കിയത്. ഈ വര്‍ഷം മുതല്‍ അത് നിറുത്തലാക്കി. ധനകാര്യകമ്മീഷന്‍ വിഹിതം 2.93ശതമാനത്തില്‍ നിന്ന് 1.93ശതമാനമായി കുറച്ചു. കഴിഞ്ഞ വര്‍ഷം 36000കോടിരൂപ പൊതുവായ്പ എടുത്തു. ഈ വര്‍ഷം ഇതുവരെ 5000 കോടിയുടെ വായ്പയ്ക്ക് മാത്രമേ അനുമതി നല്‍കിയിട്ടുളളു. സംസ്ഥാനം ഗ്യാരന്റി നിന്നിട്ടുള്ള വായ്പകളും പൊതുവായ്പയില്‍ പെടുത്തി വായ്പാലഭ്യത കുറയ്ക്കാനാണ്കേന്ദ്രസര്‍ക്കാര്‍ ശ്രമം’, മന്ത്രി വ്യക്തമാക്കി.

‘സ്റ്റാര്‍ട്ടപ്പുകളില്‍ ഏഷ്യയില്‍ തന്നെ മുന്നിലാണ് കേരളം. 42 ലക്ഷം പേര്‍ക്ക് കാസ്പ് ആരോഗ്യസുരക്ഷയും 35 ലക്ഷം പേര്‍ക്ക് മെഡിസെപ് സുരക്ഷയും നല്‍കി. 57 ലക്ഷം പേര്‍ക്ക് സാമൂഹക്ഷേമപെന്‍ഷന്‍ നല്‍കുന്നു. കേരളത്തില്‍ കഴിഞ്ഞ വര്‍ഷം ജൂണില്‍ നിന്ന് ഈ വര്‍ഷം ജൂണ്‍ വരെ ജി.എസ്.ടി.യില്‍ 99% വര്‍ദ്ധന നേടി. പൊതുകടം അഞ്ചുവര്‍ഷത്തില്‍ 100% കൂടുന്നതാണ് യു.ഡി.എഫ് ഭരണകാലത്തെ സ്ഥിതി. ഒന്നാം പിണറായി വിജയന്‍ ഭരണകാലത്ത് അത് 88%ല്‍ പിടിച്ചുനിറുത്താനായി. പ്രതിപക്ഷം വിമര്‍ശിക്കുന്നത് പോലെ ചോദിച്ചാല്‍ ഒന്നും കിട്ടാത്ത ചായക്കടയല്ല സര്‍ക്കാര്‍ ഖജനാവ്’, മന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button