ThiruvananthapuramKeralaNattuvarthaLatest NewsNews

മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവം: പി.സി.ജോർജിനെതിരെ കേസെടുത്തു

തിരുവനന്തപുരം: മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ മുൻ എം.എൽ.എ‌ പി.സി. ജോർജിനെതിരെ പോലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ച കുറ്റത്തിന് ഐ.പി.സി 509 പ്രകാരം, മ്യൂസിയം പോലീസാണ് കേസ് റജിസ്റ്റർ ചെയ്തത്. ജോർജിനെതിരെ, മൂന്നു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് പോലീസ് ചുമത്തിയത്.

തൈക്കാട് ഗെസ്റ്റ് ഹൗസിനു മുന്നിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സോളർ തട്ടിപ്പുകേസ് പ്രതിയുടെ പീഡന പരാതിയിൽ പി.സി. ജോർജിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന്, മാധ്യമ പ്രവർത്തകരോടു സംസാരിക്കുന്നതിനിടെ പി.സി. ജോർജ് പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തി. ഇത് ചോദ്യം ചെയ്തപ്പോഴാണ് മാധ്യമ പ്രവർത്തകയ്‌ക്കെതിരെ പി.സി. ജോർജ് വിവാദ പരാമർശം നടത്തിയത്.

‘വരൂ പ്രിയരെ..നമുക്ക് ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാം’: സജി ചെറിയാന്റെ പരാമർശത്തിനെതിരെ ഹരീഷ് പേരടി

പരാതിക്കാരിയുടെ പേരു പറയുന്നതു ശരിയാണോ എന്നു ചോദിച്ച വനിതാ റിപ്പോർട്ടറോട്, ‘എന്നാപ്പിന്നെ നിങ്ങളുടെ പേര് പറയാം’ എന്നായിരുന്നു ക്ഷുഭിതനായ ജോർജ് മറുപടി പറഞ്ഞത്. എന്നാൽ, ‘ഇതു മര്യാദയല്ല’ എന്നു മാധ്യമ പ്രവർത്തകർ പറഞ്ഞപ്പോൾ ‘മര്യാദയല്ലെങ്കിൽ മര്യാദകേട്, തീർന്നല്ലോ’ എന്നായിരുന്നു ജോർജിന്റെ മറുപടി. അതേസമയം, പീഡനക്കേസിൽ ജാമ്യം ലഭിച്ചു പുറത്തുവന്ന ശേഷം മാധ്യമ പ്രവർത്തകയോടുള്ള തന്റെ പെരുമാറ്റത്തിൽ ജോർജ് ക്ഷമാപണം അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button