Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
ThiruvananthapuramKeralaNattuvarthaLatest NewsNews

ഗാന്ധിയനും സ്വാതന്ത്ര്യസമര സേനാനിയുമായ ഗോപിനാഥന്‍ നായർ അന്തരിച്ചു

നെയ്യാ‌റ്റിൻകര: പത്മശ്രീ ജേതാവും സ്വാതന്ത്ര്യ സമര സേനാനിയും പ്രമുഖ ഗാന്ധിയനുമായ പി. ഗോപിനാഥൻ നായർ അന്തരിച്ചു. നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം സംഭവിച്ചത്. ഒരു മാസമായി ചികിത്സയിലായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം.

1922 ജൂലായ് ഏഴിന് എം.പദ്മനാഭ പിള‌ളയുടെയും ജാനകിയമ്മയുടെയും മകനായി നെയ്യാറ്റിൻകരയിലാണ് ഗോപിനാഥൻ നായരുടെ ജനനം. നെയ്യാ‌റ്റിൻകര ഹൈസ്‌കൂളിൽ സ്‌കൂൾ പഠനം നടത്തി, കുട്ടിക്കാലത്ത് ഗാന്ധിജി കേരളത്തിലെത്തിയപ്പോൾ നേരിൽക്കണ്ട ഗോപിനാഥൻ നായർ അദ്ദേഹത്തിന്‍റെ ആദർശങ്ങളെ ജീവിതത്തിൽ പകർത്തുകയായിരുന്നു. കോളേജ് കാലത്ത് സ്വാതന്ത്ര്യ സമരത്തിൽ സജീവമായി പങ്കെടുത്തു.

ഇസ്ലാമിക മത പ്രഭാഷകന്‍ വസീം അല്‍ ഹിക്കാമിക്കെതിരെ നടപടിയെടുത്ത് പോലീസ്

ക്വി‌റ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഷ്‌ടിച്ചു.1946-48 കാലത്ത് വിശ്വഭാരതി സർവ്വകലാശാലയിൽ ഗവേഷണ വിദ്യാർത്ഥിയായി. ഗാന്ധിജിയുടെ വേർപാടിനു ശേഷം സർവ്വസേവാ സംഘത്തിലും അഖിലേന്ത്യ സർവ്വോദയ സംഘടനയിലും അദ്ദേഹം കർമ്മസമിതി അംഗമായി. അഖിലേന്ത്യ ഗാന്ധി ‌സ്‌മാരകനിധിയുടെ അദ്ധ്യക്ഷനായി ആറു ദശാബ്ദം പ്രവർത്തിച്ചിട്ടുള‌ള അദ്ദേഹത്തിന് രാജ്യം 2016ൽ പത്മശ്രീ നൽകി ആദരിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button