ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ സൈനിക വാഹനവ്യൂഹത്തിന് നേരെ ചാവേര്‍ ബോംബാക്രമണം. വടക്കന്‍ വസീറിസ്ഥാനിലെ ഗോത്ര മേഖലയിലാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ 10 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഇതില്‍ 3 പേരുടെ നില ഗുരുതരമാണ്.
Read Also: 7,500 ലധികം തൊഴിലവസരങ്ങൾ, തമിഴ്നാട്ടിൽ 60 കമ്പനികൾ നിക്ഷേപത്തിന് ഒരുങ്ങുന്നു
മിറാലിയില്‍ നിന്നും മീറാംഷായിലേക്ക് പോകുകയായിരുന്ന സൈനികരാണ് ആക്രമിക്കപ്പെട്ടത്. സൈനിക വാഹന വ്യൂഹത്തിന് നേര്‍ക്ക് മോട്ടോര്‍ സൈക്കിള്‍ ഓടിച്ചു കയറ്റിയ അക്രമി പൊട്ടിത്തെറിക്കുകയായിരുന്നു.
പൊട്ടിത്തെറിക്ക് ശേഷം പ്രദേശത്തിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തതായി ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. പ്രദേശത്ത് ഗതാഗതം നിരോധിച്ചു.
കഴിഞ്ഞ ഒരു മാസത്തിനിടെ പാകിസ്ഥാനില്‍ സൈനികര്‍ക്ക് നേരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണ് ഇത്. മെയ് 30നും കിഴക്കന്‍ വസീറിസ്ഥാനില്‍ സമാനമായ ആക്രമണം നടന്നിരുന്നു. ആക്രമണത്തില്‍ രണ്ട് സൈനികര്‍ക്കും, പ്രദേശത്ത് കളിക്കുകയായിരുന്ന നിരവധി കുട്ടികള്‍ക്കും പരിക്കേറ്റിരുന്നു. സംഭവങ്ങള്‍ക്ക് പിന്നില്‍ തെഹ്രീക് ഇ താലിബാന്‍ ആണ് എന്നാണ് വിവരം.
Leave a Comment