UAELatest NewsNewsInternationalGulf

അറ്റകുറ്റപ്പണി: ഷാർജയിലെ ബുർജ് സ്‌ക്വയർ 10 ദിവസത്തേക്ക് അടച്ചിടും

ഷാർജ: ഷാർജയിലെ ബുർജ് സ്‌ക്വയർ 10 ദിവസത്തേക്ക് അടച്ചിടും. ഷാർജയിലെ പ്രധാന റോഡുകളിലൊന്നായ അൽ മിന സ്ട്രീറ്റിലെ അറ്റകുറ്റപ്പണികൾക്കായാണ് ഷാർജ ബുർജ് സ്‌ക്വയർ അടച്ചിടുന്നത്. ജൂലൈ ആറ് മുതൽ പത്ത് ദിവസത്തേക്കാണ് അടച്ചിടൽ. ഷാർജ റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.

Read Also: ‘ലീവ് എവരി പ്ലേസ് ബെറ്റര്‍’: പതിനെട്ടാമത് ഹിമാലയന്‍ ഒഡീസിക്ക് ഡല്‍ഹിയിലെ ഇന്ത്യാ ഗേറ്റില്‍ ഫ്‌ളാഗ് ഓഫായി

റോഡുകളുടെ കാര്യക്ഷമത ഉയർത്തുന്നതിന് വേണ്ടിയാണ് താത്ക്കാലിക നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. അൽ മിന സ്ട്രീറ്റിന്റെ അറ്റകുറ്റപ്പണികൾക്കായി ജൂലൈ ആറ് മുതൽ 16 വരെയാണ് അടച്ചിടുന്നത്. വാഹനം ഓടിക്കുന്നവർ പകരമുള്ള മറ്റ് റോഡുകൾ ഉപയോഗിക്കണമെന്നും ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും അധികൃതർ പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി.

Read Also: മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവം: പി.സി.ജോർജിനെതിരെ കേസെടുത്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button