തിരുവനന്തപുരം: ഭരണഘടനയെ അവഹേളിച്ചെന്ന വിവാദത്തിൽ മന്ത്രി സജി ചെറിയനെതിരെ ഗവർണ്ണർക്ക് പരാതി നൽകി ബിജെപി. ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതിയാണ് ഇത് ഫേസ്‌ബുക്കിലൂടെ അറിയിച്ചത്. മന്ത്രി സ്ഥാനത്ത് നിന്നും എം.എൽ.എ സ്ഥാനത്ത് നിന്നും സജി ചെറിയാനെ പുറത്താക്കാൻ ഗവർണ്ണർ മുഖ്യമന്ത്രിയോട് ആവശ്യപ്പെടണമെന്നാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്.
ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് രാജ്യത്ത് എഴുതിവെച്ചിരിക്കുന്നതെന്നായിരുന്നു സജി ചെറിയാന്റെ പ്രസംഗം. ബ്രിട്ടീഷുകാർ പറഞ്ഞു കൊടുത്തത് ഇന്ത്യക്കാർ എഴുതി എന്നും, സാധാരണക്കാരെ ചൂഷണം ചെയ്യുക എന്നതുമാത്രമാണ് ഇതിന്റെ ഉദ്ദേശ്യമെന്നും ഈ ഭരണഘടന തൊഴിലാളി ചൂഷണത്തെ അംഗീകരിക്കുന്നതാണെന്നും അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധങ്ങളാണ് ഉയരുന്നത്.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം കാണാം:
ഭരണഘടനാ വിരുദ്ധ പരാമർശം നടത്തി സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രി സജി ചെറിയാനെതിരെ ഗവർണ്ണർക്ക് പരാതി നൽകി. മന്ത്രി സ്ഥാനത്ത് നിന്നും എം.എൽ.എ സ്ഥാനത്ത് നിന്നും സജി ചെറിയാനെ പുറത്താക്കാൻ ഗവർണ്ണർ മുഖ്യമന്ത്രിയോട് ആവശ്യപ്പെടണം.
ഇല്ലായെങ്കിൽ ഭരണഘടനാപരമായ അധികാരം ഉപയോഗിച്ച് രണ്ട് സ്ഥാനങ്ങളിൽ നിന്നും സജിചെറിയാനെ പുറത്താക്കാൻ ഗവർണ്ണർ ഇടപെടണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
Post Your Comments